ന്യൂഡൽഹി.നഴ്‌സുമാർക്ക് ഇന്ത്യയിലുടനീളം തടസ്സമില്ലാതെ ജോലി ചെയ്യാൻ അനുവദിക്കുന്നതിന് ഏകീകൃത ദേശീയ നഴ്‌സിംഗ് രജിസ്‌ട്രേഷൻ സംവിധാനം കൊണ്ടുവരണമെന്ന് കെസി വേണുഗോപാൽ എംപി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ജോലി ചെയ്യുന്ന സംസ്ഥാനങ്ങളിലേക്ക് നഴ്‌സിങ് ലൈസന്‍സ് രജിസ്‌ട്രേഷന്‍ മാറ്റണമെന്ന നിലവിലെ വ്യവസ്ഥ കാരണം നഴ്‌സുമാരിന്ന് ഏറെ പ്രയാസം നേരിടുകയാണ്. ഇതുകാരണം കേരളത്തില്‍ നഴ്സിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു നഴ്സിന് അവര്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക രജിസ്‌ട്രേഷന്‍ എടുക്കേണ്ട അവസ്ഥയാണ്. കൗണ്‍സില്‍ മാറ്റത്തിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയാലും തുടര്‍നടപടി വൈകുന്ന സാഹചര്യമാണ്.
ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിൻ്റെ നഴ്‌സസ് രജിസ്‌ട്രേഷൻ ആൻഡ് ട്രാക്കിംഗ് സിസ്റ്റം (NRTS) നഴ്സുമാരുടെ രജിസ്‌ട്രേഷൻ പ്രക്രിയ ലളിതമാക്കാൻ ഉദ്ദേശത്തോടെയാണ് അവതരിപ്പിച്ചത്, എന്നാൽ അതിൻ്റെ നടപ്പാക്കൽ ഏറെക്കുറെ സ്തംഭിച്ചു, ഇത് നഴ്‌സുമാർക്ക് യുണീക്ക് ഐഡൻ്റിഫിക്കേഷൻ നമ്പറുകൾ (NUID) നൽകുന്നതിൽ കാര്യമായ കാലതാമസമുണ്ടാക്കുന്നു.36 ലക്ഷത്തിലേറെ നഴ്‌സുമാരുള്ള രാജ്യത്ത് 12 ലക്ഷത്തില്‍ താഴെപേര്‍ക്കാണ് എന്‍ആര്‍ടിഎസ് രജിസ്‌ട്രേഷന്‍ നമ്പറായ നാഷണല്‍ യുണീക് ഐഡന്റിഫിക്കേഷന്‍ (എന്‍യുഐഡി) നമ്പരുള്ളത്.
ആശുപത്രിയുടെ ഗ്രേഡും കിടക്കകളുടെ എണ്ണവും അനുസരിച്ച് വേതനം നല്‍കണമെന്ന സുപ്രീം കോടതി വിധി പോലും നടപ്പാക്കപ്പെടുന്നില്ലന്നെത് അതീവ ദുഃഖകരവും ഏറെ നിരാശാജനവുമാണ്, പല സംസ്ഥാനങ്ങളും ഇത് നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു, നഴ്സുമാർ കുറഞ്ഞ ശമ്പളവും ജോലി സുരക്ഷയില്ലാത്തതും കാരണം ബുദ്ധിമുട്ടുന്നു, വേണുഗോപാൽ പറഞ്ഞു
ഏകീകൃത ദേശീയ നഴ്‌സിംഗ് രജിസ്‌ട്രേഷൻ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയ്ക്ക് ഔദ്യോഗിക അപേക്ഷ സമർപ്പിച്ചിട്ടുള്ളതായി കെസി വേണുഗോപാൽ പറഞ്ഞു .സാമ്പത്തിക സ്ഥിതി, തൊഴിൽ സുരക്ഷ, നഴ്‌സുമാരുടെ മൊബിലിറ്റി എന്നിവ മെച്ചപ്പെടുത്താനും ഇന്ത്യയിലുടനീളം കൂടുതൽ കാര്യക്ഷമമായ ആരോഗ്യ സംരക്ഷണ സംവിധാനം ഉറപ്പാക്കാനും ഈ നീക്കം ലക്ഷ്യമിടുന്നു.
