തലശ്ശേരി:പാനൂര്‍ നഗരസഭയിലെ വാര്‍ഡ് 15 പുല്ലൂക്കരയില്‍ ജനവാസ കേന്ദ്രത്തില്‍ അതിക്രമിച്ചെത്തിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. നഗരസഭാ ചെയര്‍മാന്‍ കെ. പി. ഹാഷിമിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ഷൂട്ടര്‍ വിനോദ് ആണ് കാട്ടുപന്നിയെ വെടിവച്ചത്.
തിങ്കളാഴ്ച രാവിലെ മുതലാണ് പുല്ലൂക്കരയിലെ നാട്ടുകാര്‍ കാട്ടുപന്നിയെ കണ്ടത്. അക്രമസ്വഭാവം കാണിച്ച് ഓടി നടന്ന കാട്ടുപന്നി ഏറെനേരം നാട്ടുകാരെ ഭീതിയിലാഴ്ത്തി.
മൊകേരിയില്‍ കഴിഞ്ഞ ദിവസം കാട്ടുപന്നി ആക്രമണത്തില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍, ഭീതിയിലായ നാട്ടുകാര്‍ സംഭവത്തെ തുടര്‍ന്ന് നഗരസഭാ അധികൃതരെ ഉടന്‍ അറിയിക്കുകയായിരുന്നു.