You are currently viewing ആലപ്പുഴയിൽ യുവാവും വിദ്യാർത്ഥിനിയും ട്രെയിൻ മുന്നിൽ ചാടി മരിച്ചു

ആലപ്പുഴയിൽ യുവാവും വിദ്യാർത്ഥിനിയും ട്രെയിൻ മുന്നിൽ ചാടി മരിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

ആലപ്പുഴയിലെ കരുവാറ്റ റെയിൽവെ സ്റ്റേഷന് സമീപം യുവാവും വിദ്യാർത്ഥിനിയും ട്രെയിൻ മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. പള്ളിപ്പാട് സ്വദേശി ദേവു (17) എന്ന വിദ്യാർത്ഥിനിയും ചെറുതന സ്വദേശി ശ്രീജിത്ത് എന്ന യുവാവുമാണ് മരിച്ചത്. ഇരുവരും ബൈക്ക് റോഡിൽ പാർക്ക് ചെയ്ത ശേഷം ട്രാക്കിലേക്ക് എത്തി കൊച്ചുവേളി-അമൃത്സർ ട്രെയിൻ മുന്നിൽ ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി, പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Leave a Reply