You are currently viewing മോറാഴയിൽ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

മോറാഴയിൽ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്ന സമയത്ത് മോറാഴയിൽ വോട്ട് ചെയ്യാനെത്തിയ യുവാവ് ക്യൂവിൽ നിൽക്കുന്നതിനിടെ കുഴഞ്ഞുവീണ് മരണമടഞ്ഞു. മോറാഴ സ്വദേശിയായ കെ.പി. സുധീഷ് (48) ആണ് മരിച്ചത്.
മോറാഴ സൗത്ത് എൽ.പി. സ്കൂളിൽ പ്രവർത്തിച്ച പോളിങ് ബൂത്തിലാണ് സംഭവം നടന്നത്. നാട്ടുകാർ ഇയാളെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സുധീഷിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയുന്നു. ക്യൂ ദൈർഘ്യമുണ്ടായിരുന്നതിനാൽ ആരോഗ്യസ്ഥിതി പരിഗണിച്ച് അധികൃതർ വേഗത്തിൽ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കി കൊടുത്തിരുന്നു. ലോട്ടറി വിൽപ്പന തൊഴിലാളിയായിരുന്നു സുധീഷ്. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി

Leave a Reply