You are currently viewing യു.കെ.യിൽ കൊല്ലം സ്വദേശിനിയായ യുവതി തടാകത്തിൽ വീണ് മരിച്ചു.

യു.കെ.യിൽ കൊല്ലം സ്വദേശിനിയായ യുവതി തടാകത്തിൽ വീണ് മരിച്ചു.

യു.കെ.യിൽ ഉല്ലാസ യാത്രയ്ക്കിടെ കൊല്ലം സ്വദേശിനിയായ യുവതി തടാകത്തിൽ വീണ് മരിച്ചു.കുണ്ടറ കുഴിമതിക്കാട് ചൂരപ്പൊയ്കയിലെ ശ്രീലയം എന്ന വീട്ടിലെ വിമുക്തഭടൻ രാമചന്ദ്രൻ നായരുടെ മകൾ കാർത്തിക എസ്.ആർ (27) ആണ് അപകടത്തിൽ പെട്ടത്.

ഭൗതികശരീരം 2025 ജൂലൈ 18 രാവിലെ പായിപ്പാടിലെ ഭർത്തൃവസതിയിൽ പൊതുദർശനത്തിന് വെക്കുന്നതായിരിക്കും. പിന്നീട് വൈകിട്ട് 5 മണിക്ക് കുണ്ടറ കുഴിമതിക്കാട് ചൂരപ്പൊയ്കയിലെ വീട്ടുവളപ്പിൽ സംസ്‌കാരം നടത്തും.

Leave a Reply