ഗോൾഡൻ ഗ്ലോബ് യാച്ച് റേസ് 2022 ൽ മലയാളിയായ സാഹസിക നാവികൻ അഭിലാഷ് ടോമി തൻ്റെ ബോട്ടിൽ പ്രക്ഷുബ്ദമായ കടലിനെ കീഴടക്കിക്കൊണ്ട് ‘നാവികരുടെ എവറസ്റ്റ്’ എന്നറിയപ്പെടുന്ന കേപ് ഹോണിനെ വളഞ്ഞു ചുറ്റി മുന്നോട്ട് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.
അവസാന പാദത്തിൽ ലീഡ് ചെയ്യുന്ന സൗത്താഫ്രിക്കയിൽ നിന്നുള്ള കിർസ്റ്റൺ ന്യൂഷാഫറിന് തൊട്ടു പിന്നിലായി അഭിലാഷ് ഉണ്ട്.
അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങൾ സംഗമിക്കുന്ന തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുള്ള കേപ് ഹോൺ, ഇന്ത്യൻ സമയം ശനിയാഴ്ച അർദ്ധരാത്രിയിൽ അഭിലാഷ് ടോമി പ്രദക്ഷിണം ചെയ്തു. ഇതോടെ, കേപ് ഹോൺ ചുറ്റാൻ കിരീടപ്പോരാട്ടത്തിലുള്ള നാല് നാവികരിൽ രണ്ടാമനായി.
ഓസ്‌ട്രേലിയയിലെ കേപ് ലീവിൻ, ദക്ഷിണാഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്പ്, ചിലിയിലെ കേപ് ഹോൺ എന്നിങ്ങനെ മൂന്ന് വലിയ കേപ്പുകളും ഈ നേട്ടത്തോടെ അഭിലാഷ് കീഴടക്കി. ഇതോടെ അദ്ദേഹത്തിന്റെ ‘ബയാനത്ത്’ എന്ന ബോട്ട് ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കപ്പൽ മത്സരത്തിന്റെ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചു.
കഴിഞ്ഞ വർഷം സെപ്തംബർ 4 ന് ആരംഭിച്ച് , ഫ്രാൻസിലെ ലെസ് സാബിൾസ് ഡി ഒലോൺ തുറമുഖത്ത് തിരിച്ചെത്താൻ അഭിലാഷിന് 6890 നോട്ടിക്കൽ മൈൽ ഇനിയും സഞ്ചരിക്കണം. അഭിലാഷിനേക്കാൾ 416 നോട്ടിക്കൽ മൈൽ മുന്നിലാണ് കിർസ്റ്റൺ. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, അഭിലാഷിന് 206 നോട്ടിക്കൽ മൈൽ യാത്ര ചെയ്യാൻ കഴിഞ്ഞു, 101 നോട്ടിക്കൽ മൈൽ മാത്രമെ പിന്നിടാൻ കിർസ്റ്റണിൽ കഴിഞ്ഞുള്ളൂ. ആയതിനാൽ മത്സരവസാനം കടുത്തതതായിരിക്കും എന്ന് പ്രതീക്ഷിക്കപടുന്നു
വിരമിച്ച ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥനാണ് അഭിലാഷ് ടോമി. 2013-ൽ ഒറ്റയ്ക്ക്, നിർത്താതെയുള്ള സമുദ്ര യാത്രയിൽ, ലോകം ചുറ്റി വന്ന ആദ്യത്തെ ഇന്ത്യക്കാരനായി.