താമസ ആവശ്യത്തിനുള്ള വീടുകൾക്ക് കെട്ടിട നിർമാണ പെർമിറ്റ് ലഭിക്കുന്നതിന് ഇനി ദേശീയപാത സർവീസ് റോഡുകളിൽ നിന്ന് പ്രവേശനാനുമതി ആവശ്യമില്ലെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് പറഞ്ഞു. പ്രവേശനാനുമതി ഇല്ലാതെ തന്നെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് നേരിട്ട് കെട്ടിട പെർമിറ്റുകളും വീട്ടു നമ്പറുകളും ലഭിക്കുന്നതാണ്.
മലപ്പുറത്ത് നടന്ന ലോക്കൽ അദാലത്തിൻ്റെ ഉദ്ഘാടന വേളയിൽ ടി വി ഇബ്രാഹിം എം എൽ എ ഉന്നയിച്ച വിഷയത്തിന്, തൊടുപിന്നാലെ സംസാരിച്ച മന്ത്രി പരിഹാരം കാണുകയായിരുന്നു. ആക്സസ് പെർമിറ്റിന്റെ മറവിൽ വലിയ ചൂഷണങ്ങൾ നടക്കുന്നുവെന്നും പരാതികളുണ്ടെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനമെങ്ങും പതിനായിരക്കണക്കിന് പേർക്ക് ഗുണകരമാവുന്ന പ്രഖ്യാപനമാണ് മന്ത്രി നടത്തിയത്.