You are currently viewing മൊറോക്കോയിൽ “ഗ്ലാഡിയേറ്റർ 2” ന്റെ ചിത്രീകരണത്തിനിടെ അപകടം, നിരവധി പേർക്ക് പരിക്കേറ്റു

മൊറോക്കോയിൽ “ഗ്ലാഡിയേറ്റർ 2” ന്റെ ചിത്രീകരണത്തിനിടെ അപകടം, നിരവധി പേർക്ക് പരിക്കേറ്റു

“ഗ്ലാഡിയേറ്ററിന്റെ” തുടർഭാഗമായ  ആക്ഷൻ ചിത്രത്തിന്റെ ഒരു സ്റ്റണ്ട്  ചിത്രീകരണത്തിനിടെ ജൂൺ 7 ന് മൊറോക്കോയിലെ സെറ്റിൽ നിരവധി ക്രൂ അംഗങ്ങൾക്ക് പരിക്കേറ്റു.

  ഗ്ലാഡിയേറ്റർ 2′ ൻ്റെ ചിത്രീകരണത്തിനിടെ ഒരു അപകടം സംഭവിച്ചതായും  നിരവധി ക്രൂ അംഗങ്ങൾക്ക്  ഗുരുതരമല്ലാത്ത പരിക്കുകളുണ്ടായതായും പരുക്കേറ്റവർക്ക് ഉടനടി പരിചരണം ലഭിക്കുകയും ചെയ്തതന്ന് ചിത്രം നിർമ്മിക്കുന്ന സ്റ്റുഡിയോയായ പാരാമൗണ്ട് പിക്‌ചേഴ്‌സിന്റെ ഒരു പ്രതിനിധി പറഞ്ഞു.എല്ലാ വ്യക്തികളുടെയും നില സ്ഥിരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

   നിർമ്മാണവുമായി ബന്ധമുള്ള ഒരു ഉറവിടം അനുസരിച്ച്, ബാധിച്ച എല്ലാ ക്രൂ അംഗങ്ങൾക്കും പൊള്ളലേറ്റതായി അറിയുന്നു.

2000-ലെ വിഖ്യാത ഇതിഹാസ ചിത്രത്തിന്റെ തുടർ ഭാഗത്തിൽ ഓസ്‌കാർ നോമിനി പോൾ മെസ്‌കൽ, പെഡ്രോ പാസ്‌കൽ, ഡെൻസൽ വാഷിംഗ്ടൺ, കോന്നി നീൽസൺ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.  യഥാർത്ഥ ചിത്രത്തിന്റെ സംവിധായകൻ റിഡ്‌ലി സ്കോട്ട് രണ്ടാം ഭാഗത്തിന്റെ സംവിധായകനായി തിരിച്ചെത്തുന്നു, ഡേവിഡ് സ്കാർപ്പയാണ് തിരക്കഥയുടെ ചുമതല.

പുറത്തിറങ്ങിയപ്പോൾ, “ഗ്ലാഡിയേറ്റർ” ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിലൊന്നായി മാറി, മികച്ച ചിത്രത്തിനുള്ള അക്കാദമി അവാർഡ് നേടുകയും റസ്സൽ ക്രോവിന് മികച്ച നടനുള്ള അംഗീകാരം നേടുകയും ചെയ്തു.  തുടർഭാഗം 2024 നവംബർ 22-ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.

  “ഞങ്ങളുടെ അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും സുരക്ഷയും ആരോഗ്യവും വളരെ പ്രാധാന്യമർഹിക്കുന്നതാണ്, ഞങ്ങളുടെ എല്ലാ പ്രൊഡക്ഷനുകൾക്കും കർശനമായ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോളുകളുണ്ട്.  ചിത്രീകരണം പുനരാരംഭിക്കുമ്പോൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ എല്ലാ മുൻകരുതലുകളും നടപ്പിലാക്കുകയും ചെയ്യും,പാരാമൗണ്ട് വക്താവ് പറഞ്ഞു

Leave a Reply