കട്ടപ്പന: സ്വന്തം ഉടമസ്ഥതയിലുള്ള കടയിലെ ലിഫ്റ്റ് തകരാറാകിയത് പരിശോധിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് കട്ടപ്പന പവിത്ര ഗോള്‍ഡ് ജ്വല്ലറിയുടെ മാനേജിങ് ഡയറക്ടര്‍ സണ്ണി ഫ്രാന്‍സിസ് പുളിക്കൽ (60) മരിച്ചു.
പവിത്ര ഗോള്‍ഡിലെ ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് സണ്ണി ലിഫ്റ്റിനകത്ത് പ്രവേശിച്ച് പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ ലിഫ്റ്റ് ആകസ്മികമായി അതിവേഗം മുകളിലേക്ക് ഉയർന്നു. സണ്ണിയുടെ തല മുകളിലെ ഭാഗത്തേക്ക് ഇടിച്ചുവീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. തലയ്ക്കേറ്റ ഗുരുതര പരിക്ക് മരണത്തിന് കാരണമായി.
ലിഫ്റ്റിൽ കുടുങ്ങിയ സണ്ണിയെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
