You are currently viewing കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നടൻ ബാല ആശുപത്രിയിൽ

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നടൻ ബാല ആശുപത്രിയിൽ

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നടൻ ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.

ഒരാഴ്ച മുമ്പും താരം ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ എത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളും ആശുപത്രിയിലാണ്.

നടന്റെ സഹോദരനും സംവിധായകനുമായ ശിവ ചൊവ്വാഴ്ച ഉച്ചയോടെ കൊച്ചിയിലെത്തുമെന്നാണ് റിപ്പോർട്ട്.

ബാലയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം ഷെഫീക്കിന്റെ സന്തോഷം ആയിരുന്നു.ബാല മലയാളം സിനിമാ വ്യവസായത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്, ‘ബിലാൽ’, ‘ സ്ഥലം’, ‘മൈ ഡിയർ മച്ചൻസ്’ എന്നിവയാണ് നടന്റെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില സിനിമകൾ.

Leave a Reply