നടൻ ജയറാമിൻ്റെ മകൾ മാളവിക ജയറാമും നവനീത് ഗിരീഷും ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതരായി

വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അഭിനേതാക്കളായ ജയറാമിൻ്റെയും പാർവതിയുടെയും മകൾ മാളവിക ജയറാമും നവനീത് ഗിരീഷും തമ്മിലുള്ള വിവാഹം നടന്നു.  ബ്രിട്ടനിൽ ചാർട്ടേഡ് അക്കൗണ്ടൻ്റായ നവനീത് ഗിരീഷ് പാലക്കാട് സ്വദേശിയാണ്.  അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

 ഐക്യരാഷ്ട്രസഭയിലെ മുൻ ഉദ്യോഗസ്ഥനായ ഗിരീഷ് മേനോൻ്റെയും പാലക്കാട് നെന്മാറയിലെ കീഴേപ്പാട്ട് കുടുംബത്തിലെ അംഗമായ വത്സലയുടെയും മകനാണ് നവനീത് 

 ചെന്നൈ സ്റ്റെല്ല മാരിസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ മാളവിക വെയിൽസിൽ സ്‌പോർട്‌സ് മാനേജ്‌മെൻ്റിൽ ഉപരിപഠനം നടത്തി. നവനീതുമായുള്ള മാള വികയുടെ വിവാഹനിശ്ചയം 2023 ഡിസംബറിലാണ് നടന്നത്. 

Leave a Reply