You are currently viewing നടൻ ഷൈൻ ടോം ചാക്കോയെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു

നടൻ ഷൈൻ ടോം ചാക്കോയെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു

  • Post author:
  • Post category:Kerala
  • Post comments:0 Comments

നടൻ ഷൈൻ ടോം ചാക്കോയെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഡാൻസാഫ് സംഘത്തിന്റെ പരിശോധനക്കിടെ ബുധനാഴ്ച രാത്രി കൊച്ചിയിലെ ഒരു ഹോട്ടലിൽ നിന്നാണ് ഷൈൻ ഓടി രക്ഷപ്പെട്ടത്. പിന്നീട് അദ്ദേഹം എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി. നടനെതിരെ ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാലു മണിക്കൂറോളം ചോദ്യം ചെയ്യൽ നടന്ന ശേഷമാണ് അറസ്റ്റ്.എൻ.ഡി.പി.എസ്. ആക്ടിന്റെ സെക്ഷൻ 27, 29 പ്രകാരമാണ് കേസ് എടുത്തത്, ആറ് മാസം മുതൽ ഒരുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.

ഷൈനിനെ വൈകാതെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിക്കും. ഹോട്ടലിൽ എത്തിയത് പൊലീസ് ആണെന്ന് മനസിലായില്ലെന്നും ആരോ ആക്രമിക്കാൻ വന്നതാണെന്ന് കരുതിയാണ് ജനാല വഴി ഓടിയത് എന്നുമാണ് ഷൈൻ പൊലീസിനു നൽകിയ മൊഴി.

ഷൈന്റെ ഫോൺ രേഖകളും വാട്സാപ്പ് ചാറ്റുകളും പൊലീസ് പരിശോധിച്ചു വരികയാണെന്നും, ഷൈൻ അന്വേഷണത്തിൽ പൂർണമായി സഹകരിക്കുമെന്ന് പിതാവ് വ്യക്തമാക്കി

Leave a Reply