You are currently viewing നടൻ വിഷ്ണുപ്രസാദ് അന്തരിച്ചു

നടൻ വിഷ്ണുപ്രസാദ് അന്തരിച്ചു

സിനിമയിലും സീരിയലിലും സജീവമായിരുന്ന  പ്രശസ്തനായ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 2025 മേയ് 2-ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. കരൾ മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് കുടുംബവും സഹപ്രവർത്തകരും ശ്രമത്തിലായിരുന്നു, മകൾ കരൾ നൽകാൻ തയ്യാറായിരുന്നു.

‘കാശി’, ‘കൈ എത്തും ദൂരത്ത്’, ‘റൺവേ’, ‘മാമ്പഴക്കാലം’, ‘ലയൺ’, ‘ബെൻ ജോൺസൺ’, ‘ലോകനാഥൻ ഐഎഎസ്’, ‘പതാക’, ‘മാറാത്ത നാട്’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള വിഷ്ണു പ്രസാദ് സീരിയൽ രംഗത്തും സജീവമായിരുന്നു. അദ്ദേഹത്തിന് രണ്ട് മക്കളാണ്

Leave a Reply