You are currently viewing നടി റിനി ആൻ ജോർജ് പ്രതികരിച്ചു: “സത്യം വിജയിച്ചു… ഇത് അതിജീവിച്ച സ്ത്രീകളുടെ വിജയമാണ്”

നടി റിനി ആൻ ജോർജ് പ്രതികരിച്ചു: “സത്യം വിജയിച്ചു… ഇത് അതിജീവിച്ച സ്ത്രീകളുടെ വിജയമാണ്”

കൊച്ചി: പാലക്കാട് എം‌എൽ‌എ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതും തുടർന്ന് കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ പുറത്താക്കിയതും പശ്ചാത്തലത്തിൽ താരം റിനി ആൻ ജോർജ് വൈകാരികമായി പ്രതികരിച്ചു. വർഷങ്ങൾക്ക് മുമ്പ് യുവ രാഷ്ട്രീയ നേതാവിൽ നിന്ന് മോശം അനുഭവം നേരിട്ടതായി വെളിപ്പെടുത്തിയ റിനിയുടെ പ്രതികരണം കേസിലെ പുതിയ നിയമനടപടികൾക്ക് പിന്നാലെയാണ്.

“ഇത് അതിജീവിച്ച സ്ത്രീകളുടേയുടെയും അവർക്കായി നീതി തേടുന്നവരുടേയുടെയും വിജയമാണ്. ഞങ്ങൾക്ക് നീതി ലഭിക്കുന്നതിനുള്ള ഈ മുന്നേറ്റത്തിൽ ഞാൻ അതിയായ സന്തോഷവും ചാരിതാർത്ഥ്യവും അനുഭവിക്കുന്നു,” റിനി നിറഞ്ഞ വികാരത്തോടെ പറഞ്ഞു.

“സത്യമേവ ജയതേ എന്ന് പറഞ്ഞതുപോലെ സത്യം തന്നെയാണ് ജയിച്ചത്. കോടതിയുടെ വിധി എല്ലാം തെളിയിക്കുന്നു,” അവർ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇത് നീതിയിലേക്കുള്ള ആദ്യ ചുവടുമാത്രമാണെന്നും ഇനിയും നിരവധി അതിജീവിതകൾക്ക് വേണ്ടി പോരാട്ടം തുടരുമെന്നും റിനി കൂട്ടിച്ചേർത്തു. “എന്റെ പോരാട്ടം ഒരു വ്യക്തിയോടല്ല, സമൂഹത്തിൽ പതിഞ്ഞിരിക്കുന്ന തെറ്റായ പ്രവണതകളോടാണ്,” അവർ പറഞ്ഞു.
റിനിയുടെ വെളിപ്പെടുത്തലിനെ തുടർന്നു നിരവധി സ്ത്രീകൾ പരാതിയുമായി മുന്നോട്ടുവന്നിരുന്നു. കേസിലെ നിയമനടപടികൾ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന ഈ ഘട്ടത്തിലാണ് റിനി ആൻ ജോർജിന്റെ പ്രസ്താവന ശ്രദ്ധ നേടുന്നത്.

Leave a Reply