സിനിമയിൽ നിന്ന് തനിക്ക് മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് നടി ശ്വേതാ മേനോൻ .അത്തരം സംഭവങ്ങൾ മറ്റുള്ളവർ തന്നോട് പറഞ്ഞിട്ടില്ലന്നും അവർ പറഞ്ഞു. താൻ ആവശ്യമുള്ളപ്പോൾ “നോ” പറയാൻ മടിക്കാറില്ലെന്നും ശ്വേതാ വ്യക്തമാക്കി. സിനിമാ വ്യവസായത്തിനുള്ളിലെ പവർ ഗ്രൂപ്പിൽ സ്ത്രീകൾ ഉൾപ്പെടാൻ സാധ്യതയുള്ളതിനെ അംഗീകരിക്കുകയും ചെയ്തു.
അഭിനയത്തിൽ നിന്ന് ഇപ്പോൾ ഇടവേളയുണ്ടെങ്കിലും സിനിമകൾ തന്നെ തേടിയെത്തുമെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ശ്വേത പറഞ്ഞു. താൻ കരാറിൽ ഒപ്പിട്ട ഒമ്പത് ചലച്ചിത്ര പ്രോജക്ടുകൾ നഷ്ടപെട്ടതായി അവർ വെളിപ്പെടുത്തി. “സിനിമാ കോൺക്ലേവ്” നിലവിലുള്ള പ്രശ്‌നങ്ങൾക്കുള്ള പരിഹാരമല്ലെന്നും ശ്വേത പറഞ്ഞു, വ്യവസായത്തിലെ സ്ത്രീകൾ എന്തുകൊണ്ട് പരസ്പരം പിന്തുണയ്ക്കുന്നില്ല എന്ന് ചോദ്യം ചെയ്തു.
സിനിമയിൽ സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും ചൂഷണം ചെയ്യപ്പെടുന്നു എന്നും ശ്വേത പറഞ്ഞു. സിനിമാ സെറ്റുകളിൽ തൻ്റെ ആവശ്യങ്ങൾ താൻ ചോദിച്ച് വാങ്ങിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു