You are currently viewing സംസ്ഥാനത്ത് സർക്കാർ, എയ്‌ഡഡ് സ്കൂളുകൾക്ക് അധിക തസ്തികകൾ അനുവദിച്ചു

സംസ്ഥാനത്ത് സർക്കാർ, എയ്‌ഡഡ് സ്കൂളുകൾക്ക് അധിക തസ്തികകൾ അനുവദിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിൽ അധ്യാപക, അനധ്യാപക അധിക തസ്തികകൾ അനുവദിച്ചുവെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 2024–2025 അധ്യയന വർഷത്തെ തസ്തിക നിർണ്ണയത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

സർക്കാർ മേഖലയിലെ 552 സ്കൂളുകൾക്ക് 915 അധിക തസ്തികകളാണ് അനുവദിച്ചത്. അതേസമയം, 658 എയ്‌ഡഡ് സ്കൂളുകൾക്ക് 1304 അധിക തസ്തികകളും അനുവദിച്ചു. ഇതോടെ ആകെ 1210 സർക്കാർ/എയ്‌ഡഡ് സ്കൂളുകളിൽ 2219 അധ്യാപക, അനധ്യാപക തസ്തികകൾ ഈ അധ്യയന വർഷത്തിൽ ഉൾപ്പെടുത്തപ്പെടുന്നുണ്ട്. 1.10.2024 തീയതി പ്രാബല്യത്തിൽ  വ്യവസ്ഥകൾക്ക് വിധേയമായാണിത്. മലപ്പുറം ജില്ലയുടെ കാര്യത്തില്‍ അറിയിപ്പ് പിന്നീട് ഉണ്ടാകും

Leave a Reply