അടൂര്‍: അടൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ ബസ് ഷെല്‍ട്ടര്‍ നിര്‍മാണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. 2024-25 വര്‍ഷത്തേക്കുള്ള ഡെപ്യൂട്ടി സ്പീക്കറുടെ സാമാജിക വികസന ഫണ്ടില്‍ നിന്നാണ് നിര്‍മാണത്തിനായി അനുമതി ലഭിച്ചത്.
നിര്‍മാണ ചുമതല പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് കൈമാറിയിരിക്കുന്നത്. കൂടാതെ, അടൂര്‍ കെ.എസ്.ആര്‍.ടി.സി. യാര്‍ഡ് വികസനത്തിനും ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. ഇതിനാവശ്യമായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ/ഫോട്ടോ-Satwik.Jacob