കാലാവസ്ഥാ വ്യതിയാനം കാരണം ആഫ്രിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വരൾച്ച രൂക്ഷമാവുന്നു. ഇത് ആനകളുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും അവയ്ക്ക് ആവശ്യമായ വെള്ളം ഇല്ലാതാക്കുകയും ചെയ്യുന്നു.
കാലാവസ്ഥാ വ്യതിയാനം കാരണം വെള്ളംതേടി തെക്കൻ ആഫ്രിക്കയിലെ ആനകൾ രാജ്യാന്തര അതിർത്തി കടക്കുന്നതായി റിപോർട്ടുകൾ പുറത്തു വന്നു
സിംബാബ്‌വെയിൽ നിന്നുള്ള ആനകൾ രാജ്യത്തിന്റെ അതിർത്തികൾ കടന്ന് ബോട്സ്വാനയിലേക്ക് കടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എത്ര ആനകൾ ഇങ്ങനെ അതിർത്തി കടക്കുന്നുവെന്ന് ഇതുവരെ കൃത്യമായി അറിയില്ല. ഈ മാസം നടന്ന ഒരു സർവേയിൽ ആനകൾ കൊടും ചൂട് മൂലം മരിക്കുന്നതായി കണ്ടെത്തിയിരുന്നു
ലോകത്തിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ മേഖലകളിലൊന്നായ കവാംഗോ-സാംബെസി ട്രാൻസ്‌ഫ്രോണ്ടിയർ സംരക്ഷണ മേഖലയിലാണ് സർവേ നടത്തിയത്. ആനകളുടെ ശവത്തിന്റെ അനുപാതം ഉയർന്ന തോതിലുള്ള മരണനിരക്ക് സൂചിപ്പിക്കുന്നതായി റിപ്പോർട്ട് പറയുന്നു.
എന്നാലും, സിംബാബ്‌വെയിൽ, ആനകളുടെ എണ്ണം അടുത്ത കാലം വരെ വർദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് ജൈവവൈവിധ്യത്തിൽ സമ്മർദ്ദം ചെലുത്തുകയും മൃഗങ്ങൾ ജലം തേടി മനുഷ്യവാസ കേന്ദ്രങ്ങളിൽ പ്രവേശിക്കുകയും പ്രദേശവാസികളുമായി ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ചെയ്യുന്നു. ഈ വർഷം ഇതുവരെ 60 സിംബാബ്‌വെക്കാർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഒരു സർക്കാർ വക്താവ് പറഞ്ഞു.
ഈ പ്രതിസന്ധി അതിജീവിക്കാൻ സിംബാബ്‌വെയ് സർക്കാർ ബുദ്ധിമുട്ടുന്നു. ആനകളുടെ പുനരധിവാസ ശ്രമങ്ങളും, ഭൂഗർഭ ജലസ്രോതസ്സുകൾ വഴി ആനകൾക്ക് വെള്ളം നലകിയിട്ടും അവയെ നിയന്ത്രിക്കാൻ കഴിയുന്നില്ല.
മനുഷ്യരും മറ്റ് മൃഗങ്ങളും ചൂട് അതിജീവിക്കുന്നു. എന്നാൽ ആനകൾക്ക് വിയർപ്പില്ലാത്തതിനാൽ ചൂട് പുറന്തള്ളാൻ കഴിയില്ല
ആനകൾക്ക് ചൂടിനെ നേരിടാൻ വെള്ളം അത്യാവശ്യമാണ്. അവർ നീന്തുകയും ചെളിയും വെള്ളവും ഉപയോഗിച്ച് ചർമ്മത്തിൽ തളിക്കുകയും ചെയ്യുന്നു, തുടർന്നുള്ള ബാഷ്പീകരണം അവയെ തണുപ്പിക്കുകയും ചെയ്യുന്നു.
ആഫ്രിക്കൻ ആനകൾക്ക് ജീവിക്കാൻ ഓരോ ദിവസവും നൂറുകണക്കിന് ലിറ്റർ വെള്ളം ആവശ്യമാണ്.
ആനകൾക്ക് ഉയർന്ന ആന്തരിക താപനില അനുഭവപ്പെടുമ്പോൾ, അത് കോശങ്ങളുടെയും ടിഷ്യൂകളുടെയും കരൾ പോലുള്ള അവയവങ്ങളുടെയും പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും അവയ്ക്ക് അസുഖം വരാനും മരിക്കാനും ഇടയാക്കും.
അംഗോള, ബോട്‌സ്വാന, നമീബിയ, സാംബിയ, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലാണ് ലോകത്തിലെ സാവന്ന (പുൽമേടുകൾ) ആനകളിൽ പകുതിയും ജീവിക്കുന്നത്