You are currently viewing അടുത്ത വർഷം മുതൽ കെനിയ സന്ദർശിക്കാൻ ആഫ്രിക്കൻ പൗരന്മാർക്ക് വിസ വേണ്ട.

അടുത്ത വർഷം മുതൽ കെനിയ സന്ദർശിക്കാൻ ആഫ്രിക്കൻ പൗരന്മാർക്ക് വിസ വേണ്ട.

  • Post author:
  • Post category:World
  • Post comments:0 Comments

അടുത്ത വർഷം മുതൽ കെനിയ സന്ദർശിക്കാൻ ആഫ്രിക്കൻ പൗരന്മാർക്ക് വിസ ആവശ്യമില്ല.ബുധനാഴ്ച കോംഗോ-ബ്രാസാവില്ലിൽ നടന്ന കാലാവസ്ഥാ വ്യതിയാന കോൺഫറൻസിൽ പ്രസിഡന്റ് വില്യം റൂട്ടോ പ്രഖ്യാപിച്ചു.

  ഗാംബിയ, ബെനിൻ, സീഷെൽസ് എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ മാറ്റം വരുത്തുന്ന നാലാമത്തെ ആഫ്രിക്കൻ രാജ്യമായിരിക്കും കെനിയ.

 ചെലവേറിയതും സമയമെടുക്കുന്നതുമായ വിസ നടപടികൾ ആഫ്രിക്കൻ പാസ്‌പോർട്ട് ഉടമകൾക്ക് അന്തർ -ആഫ്രിക്കൻ യാത്രകൾ നടത്താൻ ദീർഘകാലമായി തടസ്സങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.  

 ആഫ്രിക്കൻ ഭൂഖണ്ഡ സ്വതന്ത്ര വ്യാപാര മേഖല നടപ്പിലാക്കുന്നതിന് തടസ്സങ്ങൾ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് റുട്ടോ പറഞ്ഞു.  “ഞങ്ങൾക്കിടയിൽ വ്യാപാരം നടത്തേണ്ടതിന്റെ പ്രാധാന്യവും ചരക്കുകൾ, സേവനങ്ങൾ, ആളുകൾ, ആശയങ്ങൾ എന്നിവ ഭൂഖണ്ഡത്തിലുടനീളം സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കേണ്ട സമയമാണിത്,” അദ്ദേഹം പറഞ്ഞു.

ആഫ്രിക്കൻ യൂണിയൻ സമീപ വർഷങ്ങളിൽ യാത്രാ തടസ്സങ്ങൾ നീക്കാൻ  ആഫ്രിക്കൻ രാജ്യങ്ങളോട് ആഹ്വാനം ചെയ്യുന്നുണ്ട്.  ഇതിൻ്റെ ഭാഗമായി ഭൂഖണ്ഡത്തിനുള്ളിൽ ആഫ്രിക്കക്കാർക്ക് അനിയന്ത്രിതമായ യാത്ര അനുവദിക്കുന്നതിനായി 2016 ൽ ” എയു പാസ്‌പോർട്ട്” ആരംഭിച്ചു, എന്നാലും അതിൻ്റെ പ്രവർത്തനം മന്ദഗതിയിലായിരുന്നു .പാസ്‌പോർട്ടുകൾ പ്രധാനമായും ഉപയോഗിക്കുന്നത് നയതന്ത്രജ്ഞരും ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുമാണ്.

 കുറ്റകൃത്യങ്ങൾ, സുരക്ഷ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ കാരണം വിസാ നയം ഉദാരമാക്കാൻ  ആഫ്രിക്കൻ രാജ്യങ്ങൾ മടിക്കുന്നുണ്ട്.  എന്നിരുന്നാലും, 2022ലെ ആഫ്രിക്ക വിസ ഓപ്പൺനസ് റിപ്പോർട്ട് അനുസരിച്ച് മിക്ക രാജ്യങ്ങളും വിസ നടപടിക്രമങ്ങൾ ലളിതമാക്കുകയാണ്.  ഭൂരിഭാഗം ആഫ്രിക്കൻ രാജ്യങ്ങളും കുറഞ്ഞത് അഞ്ച് രാജ്യങ്ങളിലേക്കെങ്കിലും വിസ രഹിത യാത്ര വാഗ്ദാനം ചെയ്യുന്നു. പ്രാദേശിക ബ്ലോക്കുകൾക്കുള്ളിൽ കൂടുതൽ യാത്രാ സ്വാതന്ത്ര്യമുണ്ട്. ഇ-വിസ വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണവും 2016 മുതൽ ഇരട്ടിയിലധികമായി.

 

Leave a Reply