ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ആരംഭിച്ച 40 ദിവസത്തെ യാത്രയ്‌ക്കൊടുവിൽ, ചന്ദ്രയാൻ -3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കി. ആഗസ്റ്റ് 23 ന് ഇന്ത്യൻ സമയം വൈകുന്നേരം 6.04 ന് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സ്പർശിച്ചു.
“ഇന്ത്യ, ഞാൻ എന്റെ ലക്ഷ്യസ്ഥാനത്ത് എത്തി, നിങ്ങളും!”
: ചന്ദ്രയാൻ – 3
ചന്ദ്ര ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷം ഇസ്രോ ട്വീറ്റ് ചെയ്തു
ഇസ്രോ 5.44 PM IST ന് ഓട്ടോമാറ്റിക് ലാൻഡിംഗ് സീക്വൻസ് ആരംഭിച്ചു. ISTRAC-ലെ മിഷൻ കൺട്രോളർമാർ ഈ പ്രക്രിയ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ ലാൻഡറിന്റെ ഓൺബോർഡ് സംവിധാനങ്ങൾ നിർണായകമായ ഘട്ടങ്ങളിലൂടെ കടന്ന് പോയി.
ചന്ദ്രയാൻ -2 ദൗത്യത്തിന്റെ തുടർച്ചയാണ് ചന്ദ്രയാൻ -3. ചന്ദ്രയാൻ -3 ന്റെ പ്രാഥമിക ലക്ഷ്യം സോഫ്റ്റ് ചാന്ദ്ര ലാൻഡിംഗ് നേടാനുള്ള ഇസ്രോയുടെ കഴിവ് തെളിയിക്കുക എന്നതാണ്. നിലവിൽ അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന എന്നിവ ഉൾപ്പെടുന്ന ഇത്തരം നേട്ടം കൈവരിച്ച രാജ്യങ്ങളുടെ എക്‌സ്‌ക്ലൂസീവ് ഗ്രൂപ്പിൽ ഈ നേട്ടം ഇന്ത്യയെ ഉൾപ്പെടുത്തി.
മറ്റൊരു രീതിയിലും ഇന്ത്യയുടെ ഈ നേട്ടത്തിന് പ്രാധാന്യമുണ്ട്.ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ബഹിരാകാശ പേടകം വിജയകരമായി ഇറക്കിയ ആദ്യ രാജ്യമാണ് ഇന്ത്യ.
ഇന്ത്യയുടെ ഈ മഹത്തായ നേട്ടത്തേ കുറിച്ച് “ഇത് ഒരു പുതിയ യുഗത്തിന്റെ ഉദയമാണ്,”
എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു
“ഓരോ ഇന്ത്യക്കാരനും ഇന്ന് ആഘോഷിക്കുകയാണ്. എല്ലാ വീടുകളും ആഘോഷിക്കുകയാണ്. ഈ അഭിമാന നിമിഷത്തിൽ എന്റെ രാജ്യത്തെ ജനങ്ങളുമായി ഞാനും ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഒരു പുതിയ യുഗത്തിന്റെ ഉദയമാണ്,” പ്രധാനമന്ത്രി മോദി പറഞ്ഞു. ദൗത്യം വിജയിപ്പിച്ച ഇസ്രോയിലെ ശാസ്ത്രജ്ഞരുടെ സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു.