You are currently viewing ഒരിടവേളയ്ക്ക് ശേഷം വീണ്ടും തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ പിടിമുറുക്കി.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ പിടിമുറുക്കി.

ഒരിടവേളയ്ക്ക് ശേഷം കേരളം വീണ്ടും തെക്കുപടിഞ്ഞാറൻ മൺസൂണിൻ്റെ പിടിയിലായതിനെ തുടർന്ന് തിങ്കളാഴ്ച സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തു. കനത്ത മഴയിൽ ഉരുൾപൊട്ടലുകളും മരങ്ങൾ കടപുഴകി വീണതായും റിപോർട്ടുണ്ട്. 

 വയനാട്ടിലും കോഴിക്കോട്ടും ഞായറാഴ്ച രാത്രി മുതൽ ഇടതടവില്ലാത്ത മഴയും ശക്തമായ കാറ്റും നാശം വിതച്ചു.  വയനാട്ടിൽ മുണ്ടക്കൈയിലെ തോട്ടം മേഖലയിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് പുത്തുമലയിൽ നിന്ന് നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു.

 സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽകനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി, ജനങ്ങളോട് ജാഗ്രത പാലിക്കാവും നിർദ്ദേശിച്ചു.

Leave a Reply