You are currently viewing മൂന്ന് വർഷത്തെ വരൾച്ചയ്ക്ക് ശേഷം മഴ പെയ്തു,ദശലക്ഷക്കണക്കിന് ലില്ലി പൂക്കൾ മരുഭൂമിയിൽ പരവതാനി വിരിച്ചു.

മൂന്ന് വർഷത്തെ വരൾച്ചയ്ക്ക് ശേഷം മഴ പെയ്തു,ദശലക്ഷക്കണക്കിന് ലില്ലി പൂക്കൾ മരുഭൂമിയിൽ പരവതാനി വിരിച്ചു.

ആഫ്രിക്കയിലെ നമീബ് മരുഭൂമിയിൽ അടുത്തിടെ പെയ്ത കനത്ത മഴ  ഒരത്ഭുത പ്രതിഭാസത്തിന് വഴിയൊരുക്കി.ദശലക്ഷക്കണക്കിന് ലില്ലി പൂക്കൾ മരുഭൂമിയിൽ പരവതാനി വിരിച്ചു. നമീബ് മരുഭൂമിയുടെ ഔസ് പ്രദേശത്താണ് പൂക്കൾ ധാരാളമായി വിരിഞ്ഞത്.
പൂവിടുന്നത് തികച്ചും അപ്രതീക്ഷിതമല്ലെങ്കിലും, നമീബിൻ്റെ ആവാസവ്യവസ്ഥയുടെ പ്രതിരോധശേഷിയെ അത് അടിവരയിടുന്നതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു. നീണ്ട വരണ്ട കാലങ്ങളിൽ ഉപരിതലത്തിനടിയിൽ ബൾബുകളായി നിശ്ചലമായി തുടരുന്ന ലില്ലികൾ മഴയ്ക്ക് ശേഷം ജീവൻ പ്രാപിക്കുന്നു

നമീബ് മരുഭൂമിയിൽ വളരെ കുറച്ച് മഴ മാത്രമേ ലഭിക്കാറുള്ളൂ, പ്രതിവർഷം ശരാശരി 2 എം എം മുതൽ 200എം എം വരെ.  മഴ വളരെ പ്രവചനാതീതമാണ്, സാധാരണയായി  വേനൽക്കാലത്താണ് സംഭവിക്കുന്നത്. ലാ ലിന, സൈക്ലോണുകൾ മുതലായ കാലാവസ്ഥ പ്രതിഭാസങ്ങളിലൂടെ ലഭിക്കുന്ന കനത്ത മഴ  വൻതോതിൽ പൂവിടുന്ന സംഭവങ്ങളിലേക്ക് നയിച്ചേക്കാം,  എന്നാൽ ഇത് ഏകദേശം കുറച്ച് വർഷങ്ങൾ കൂടുമ്പോൾ മാത്രമേ സംഭവിക്കാറുള്ളൂ.

തെക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ അറ്റ്ലാൻ്റിക് തീരത്ത് സ്ഥിതി ചെയ്യുന്ന നമീബ് മരുഭൂമി, അംഗോള, നമീബിയ, ദക്ഷിണാഫ്രിക്ക എന്നിവയുടെ ഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വരണ്ടതുമായ മരുഭൂമികളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.  ഉയർന്നുനിൽക്കുന്ന മണൽത്തിട്ടകൾ, മൂടൽമഞ്ഞ് നിറഞ്ഞ ആവാസവ്യവസ്ഥ, വൈവിധ്യമാർന്ന  സസ്യജന്തുജാലങ്ങൾ എന്നിവയ്ക്ക് പേര് കേട്ടതാണ് നമീബ് മരുഭൂമി

Leave a Reply