പൊതുജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണിയാകുന്ന പന്നികളെ കൊല്ലുന്ന ഷൂട്ടർമാർക്ക് നൽകുന്ന ഹോണറേറിയം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. അംഗീകൃത ഷൂട്ടർമാർ ഒരു പന്നിയെ വെടിവെച്ച് കൊന്നാൽ ₹1500 ഹോണറേറിയം ലഭിക്കും. ചത്ത മൃഗങ്ങളെ സംസ്കരിക്കുന്നതിന് ₹2000 വരെ ചെലവഴിക്കാം.
പഞ്ചായത്തുകൾക്ക് ബാധ്യത കുറയ്ക്കുന്നതിന്, പന്നി വേട്ടയ്ക്കുള്ള ചെലവ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ചെലവഴിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു. ഈ അടിസ്ഥാനത്തിൽ, ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി എസ്.ഡി.ആർ.എഫ്. ഫണ്ടിൽ നിന്ന് പഞ്ചായത്തുകൾക്ക് തുക അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
