You are currently viewing വാൾ മാർട്ടുമായി ധാരണ, വിദേശ കയറ്റുമതി,കയർ കോർപ്പറേഷൻ ലാഭത്തിന്റെ പാതയിൽ

വാൾ മാർട്ടുമായി ധാരണ, വിദേശ കയറ്റുമതി,കയർ കോർപ്പറേഷൻ ലാഭത്തിന്റെ പാതയിൽ

  • Post author:
  • Post category:Kerala
  • Post comments:0 Comments

2024-25 സാമ്പത്തിക വര്‍ഷത്തിൽ 176.00 കോടി രൂപയുടെ വിറ്റുവരവും 1.13 കോടി രൂപയുടെ ലാഭവും നേടിക്കൊണ്ട് കയർ കോർപ്പറേഷൻ സ്ഥാപനത്തിന്റെ സഞ്ചിത നഷ്ടം ഒഴിവാക്കി പൂര്‍ണ്ണമായി ലാഭത്തിൽ പ്രവർത്തിച്ചു തുടങ്ങിയതായി വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു.

ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് വാൾ മാർട്ടുമായി ധാരണയിലെത്തുന്നതിനും , ഫ്രാന്‍സ്, നെതര്‍ലന്‍സ്, യുഎസ്എ, ബ്രസീല്‍, യുകെ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് പുതുതായി കയറ്റുമതി ആരംഭിയ്ക്കുന്നതിനും ഈ കാലയളവിൽ സ്ഥാപനത്തിന് സാധിച്ചു. പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ സംഭരണത്തിലും, വിപണനത്തിലും ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാക്കുന്നതിനും ഈ കാലളവില്‍ കഴിഞ്ഞിട്ടുണ്ട്.  പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ വിപണനം 91 കോടിയില്‍ നിന്നും 110 കോടിയായി വര്‍ദ്ധിപ്പിയ്ക്കുന്നതിന് കഴിഞ്ഞു എന്നത് എടുത്ത് പറയേണ്ട നേട്ടമാണ്. മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് കയറിന്റെ വിപണനസാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നതിന്റെ ഭാഗമായി 2 കോടി രൂപയുടെ കയര്‍ ഭൂവസ്ത്രം വിരിയ്ക്കുന്ന പ്രൊജക്ടാണ് ഒഡീഷയിലെ ഖനികളില്‍ നിന്നും ലഭിച്ചത്. 

കയര്‍ മേഖലയിലെ പ്രതിസന്ധികള്‍ക്കിടയിലും തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനും അവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിയ്ക്കുന്നതിനും കയര്‍ കോര്‍പ്പറേഷന് കഴിഞ്ഞു എന്നതും  അഭിമാനകരമായ നേട്ടമാണ്. ഈ നേട്ടം കൈവരിക്കുന്നതിനായി പ്രവർത്തിച്ച തൊഴിലാളികൾക്കും മാനേജ്മെൻ്റിനും അഭിനന്ദനങ്ങൾ മന്ത്രി അറിയിച്ചു.

Leave a Reply