
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. “11A സീറ്റിൽ നിന്ന് രക്ഷപ്പെട്ട ഒരാളെ പോലീസ് കണ്ടെത്തി. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. മരണസംഖ്യയെക്കുറിച്ച് ഇതുവരെ ഒന്നും പറയാനാവില്ല. വിമാനം ഒരു ജനവാസ മേഖലയിൽ തകർന്നുവീണതിനാൽ മരണസംഖ്യ ഉയർന്നേക്കാം” എഎൻഐ-യുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, അഹമ്മദാബാദ് പൊലിസ് കമീഷണർ ജി.എസ്. മാലിക് പറഞ്ഞു:

റസ്ക്യൂ ടീമുകള്‍ സംഭവസ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ടവരുടെ എണ്ണമോ തിരിച്ചറിവോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.