അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനം പുനരാരംഭിച്ചു. ഇന്ന് (ജൂൺ 12, 2025) രാവിലെ ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന്റെ അപകടത്തെ തുടർന്ന് വിമാനത്താവളം താൽക്കാലികമായി പ്രവർത്തനം നിർത്തിയിരുന്നു.
പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾക്കും സുരക്ഷാ പരിശോധനകൾക്കും ശേഷം വൈകുന്നേരം 4:05 മുതൽ എല്ലാ നിശ്ചിത വിമാനസേവനങ്ങളും വീണ്ടും ആരംഭിച്ചതായി വിമാനത്താവള അധികൃതരും സിവിൽ ഏവിയേഷൻ മന്ത്രാലയവും സ്ഥിരീകരിച്ചു. യാത്രക്കാർക്ക് യാത്രാ വിവരങ്ങൾ എയർലൈൻസുമായി നേരിട്ട് പരിശോധിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
