You are currently viewing മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാൾ, ഇന്ത്യൻ റെയിൽവേ ശൃംഖലയുടെ ഭാഗമാകും,പദ്ധതി 2025 ജൂലൈയിൽ കമ്മീഷൻ ചെയ്യും
മിസോറാമിലെ ഒരു റെയിൽ പാലത്തിൻറെ ദൃശ്യം

മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാൾ, ഇന്ത്യൻ റെയിൽവേ ശൃംഖലയുടെ ഭാഗമാകും,പദ്ധതി 2025 ജൂലൈയിൽ കമ്മീഷൻ ചെയ്യും

ഐസോൾ, മിസോറാം: മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാൾ, ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന നാലാമത്തെ വടക്കുകിഴക്കൻ സംസ്ഥാന തലസ്ഥാനമായി മാറി. 51.38 കിലോമീറ്റർ ദൈർഘ്യമുള്ളതും ഐസ്വാളിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതുമായ ഭൈരാബി-സൈരാങ് ബ്രോഡ് ഗേജ് റെയിൽവേ ലൈൻ പദ്ധതിയിലെ ആദ്യ പരീക്ഷണ ഓട്ടം 2025 മെയ് 1 ന് വിജയകരമായി പൂർത്തിയാക്കിയതോടെയാണ് ഈ നാഴികക്കല്ല് കൈവരിച്ചത്.

2008-09 ൽ അനുമതി നൽകുകയും നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ നടപ്പിലാക്കുകയും ചെയ്ത ഈ പദ്ധതി 2025 ജൂലൈയിൽ കമ്മീഷൻ ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്നു. 55 പ്രധാന പാലങ്ങൾ, 87 ചെറിയ പാലങ്ങൾ, ഏകദേശം 12.65 കിലോമീറ്റർ ദൈർഘ്യമുള്ള 32 ഭൂഗർഭ തുരങ്കങ്ങൾ, ഹോർട്ടോക്കി, കാൺപുയി, മുവൽഖാങ്, സൈരാങ് എന്നീ നാല് സ്റ്റേഷനുകൾ എന്നിങ്ങനെയുള്ള പ്രധാന എഞ്ചിനീയറിംഗ് നേട്ടങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

കേന്ദ്ര സർക്കാരിന്റെ ആക്ട് ഈസ്റ്റ് പോളിസിയുടെ ഭാഗമായി വികസിപ്പിച്ച ഈ പദ്ധതി നോർത്ത് ഈസ്റ്റിലെ യാത്ര, വ്യാപാരം, സാമ്പത്തിക സംയോജനം എന്നിവക്ക് വലിയ ഊർജ്ജം നൽകും. പുതിയ റെയിൽവേ ലൈൻ യാത്രാ സമയം കുറയ്ക്കുകയും ചരക്ക് നീക്ക ചെലവുകൾ കുറയ്ക്കുകയും ചെയ്യും, മിസോറത്തിന് വിനോദസഞ്ചാരത്തിലും വ്യാപാരത്തിലും പുതിയ അവസരങ്ങൾ തുറന്നുകൊടുക്കും.

ഗുവാഹട്ടി (അസാം), അഗർത്തല (ത്രിപുര), നഹർലഗുൻ (അരുണാചൽ പ്രദേശ്) എന്നിവയോടൊപ്പം, ഐസോൾ റെയിൽവേ വഴി ബന്ധിപ്പിക്കപ്പെട്ട നോർത്ത് ഈസ്റ്റ് തലസ്ഥാനങ്ങളിൽ ചേരുന്ന നാലാമത്തെ നഗരം ആയി മാറുകയാണ്, ഈ മേഖലയിലെ വികസനത്തിനും സംയോജനത്തിനും ചരിത്രപരമായ മുന്നേറ്റമാണ് ഇത്.

Leave a Reply