You are currently viewing അജിത് കുമാറും കുടുംബവും ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി

അജിത് കുമാറും കുടുംബവും ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി

പാലക്കാട്: തമിഴ് സൂപ്പർതാരം അജിത് കുമാർ ഭാര്യ ശാലിനിക്കും മകൻ ആദ്വികിനുമൊപ്പം പാലക്കാട് പെരുവെമ്പിലെ ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. 2025 ഒക്ടോബർ 24-നാണ് കുടുംബം ക്ഷേത്രത്തിലെത്തിയത്.

ദർശനത്തിനിടെ എടുത്ത കുടുംബചിത്രങ്ങൾ ശാലിനി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് വാർത്ത പുറത്തുവന്നത്. ആരാധകർ ശ്രദ്ധിച്ചത്, അജിത്തിന്റെ നെഞ്ചിലുള്ള ടാറ്റൂ, കുടുംബക്ഷേത്രത്തിലെ ഊട്ടുകുളങ്ങര ഭഗവതിയുടേതാണെന്ന് ആരാധകർ കണ്ടെത്തിയതും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.

അജിത്ത് കുടുംബത്തോടൊപ്പം കേരളത്തിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന പതിവുള്ളവനാണ്. നേരത്തെയും അജിത് ഊട്ടുകുളങ്ങര ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുണ്ട്. ഈ തവണയും പരസ്യ ആഡംബരങ്ങളില്ലാതെ, വളരെ സ്വകാര്യമായ രീതിയിലായിരുന്നു കുടുംബത്തിന്റെ ക്ഷേത്ര സന്ദർശനം.

Leave a Reply