You are currently viewing കൊല്ലം – എറണാകുളം, കൊല്ലം – പുനലൂർ റൂട്ടുകളിൽ മുഴുവൻ മെമ്മു ട്രെയിനുകളും നിലവിലുള്ള 8 കോച്ചുകളിൽ നിന്ന് 12 കോച്ചുകളാക്കി ഉയർത്തും

കൊല്ലം – എറണാകുളം, കൊല്ലം – പുനലൂർ റൂട്ടുകളിൽ മുഴുവൻ മെമ്മു ട്രെയിനുകളും നിലവിലുള്ള 8 കോച്ചുകളിൽ നിന്ന് 12 കോച്ചുകളാക്കി ഉയർത്തും

കൊല്ലം: കൊല്ലം – എറണാകുളം, കൊല്ലം – പുനലൂർ റൂട്ടുകളിലെ മുഴുവൻ മെമ്മു ട്രെയിനുകളും നിലവിലുള്ള 8 കോച്ചുകളിൽ നിന്ന് 12 കോച്ചുകളാക്കി ഉയർത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. 2026 മാർച്ച് 1 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും.

ദിവസേന ഈ റൂട്ടുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ, തൊഴിലാളികൾ, ഓഫീസ് ജീവനക്കാർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാർ അത്യധികം തിരക്ക് മൂലം ദീർഘകാലമായി ബുദ്ധിമുട്ട് അനുഭവിച്ചുവരികയായിരുന്നു. ഈ സാഹചര്യത്തിൽ യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനായാണ് കോച്ചുകളുടെ എണ്ണം കൂട്ടാൻ തീരുമാനമായത്.

കഴിഞ്ഞ ആഴ്ച കൊല്ലം – എറണാകുളം റൂട്ടിലെ രണ്ട് മെമ്മു സർവീസുകൾ 12 കോച്ചുകളാക്കി ഉയർത്തിയിരുന്നു. ശേഷിക്കുന്ന സർവീസുകളും വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചതിനെ തുടർന്നാണ് ഇപ്പോൾ മുഴുവൻ ബന്ധപ്പെട്ട ട്രെയിനുകളും 12 കോച്ചുകളാക്കി ഉയർത്താൻ തീരുമാനമായിരിക്കുന്നതെന്ന് എംപി പറഞ്ഞു. പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സീറ്റിംഗ് സൗകര്യവും തിരക്ക് കുറയുന്നതിലൂടെ ആശ്വാസവും ലഭിക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply