ഇന്ത്യൻ കാർഷിക മേഖല കഴിഞ്ഞ അഞ്ച് വർഷം ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. ശരാശരി വാർഷിക വളർച്ചാ നിരക്ക് 4.18% ആയി ഉയർന്നു. ഈ വളർച്ചയിൽ ശ്രദ്ധേയമായത് ഭക്ഷ്യ എണ്ണ ലഭ്യതയിൽ ഗണ്യമായ വർദ്ധനവും എണ്ണക്കുരു കൃഷിയുടെ വിസ്തൃതിയിലെ വർദ്ധനവുമാണ്.
ഭക്ഷ്യ എണ്ണ ലഭ്യത 2015-16ൽ ഉണ്ടായിരുന്ന 86.30 ലക്ഷം ടണ്ണിൽ നിന്ന് 2023-24ൽ 121.33 ലക്ഷം ടണ്ണായി കുതിച്ചുയർന്നു. ഇത് ആഭ്യന്തര ഭക്ഷ്യ എണ്ണ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള വർദ്ധിച്ചുവരുന്ന ശേഷിയെ സൂചിപ്പിക്കുന്നു.
എണ്ണക്കുരുക്കൃഷിക്കായി സമർപ്പിച്ചിരിക്കുന്ന മൊത്തം സ്ഥല വിസ്തൃതിയും ഗണ്യമായി വർധിച്ചു. 2014-15ൽ 25.60 ദശലക്ഷം ഹെക്ടറിൽ നിന്ന് 2023-24ൽ എണ്ണക്കുരുക്കൃഷി 30.08 ദശലക്ഷം ഹെക്ടറായി വളർന്നു, ഇത് 17.5% വർധനവ് പ്രതിഫലിപ്പിക്കുന്നു.
2022-23ൽ ഭക്ഷ്യധാന്യ ഉൽപ്പാദനം എക്കാലത്തെയും ഉയർന്ന നിരക്കായ 329.7 ദശലക്ഷം ടണ്ണിലെത്തിയപ്പോൾ ,2023-24ൽ ഭക്ഷ്യധാന്യ ഉൽപ്പാദനം 328.8 ദശലക്ഷം ടണ്ണായി കുറഞ്ഞു, പ്രധാനമായും കാലവർഷക്കെടുതിയും മഴയുടെ കാലതാമസവും കാരണമാണിത് സംഭവിച്ചത്