കൊച്ചിയിലെ കളമശേരിയിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പുതിയ ഓഫീസും പാർപ്പിട സമുച്ചയവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു
41.85 കോടി രൂപ ചെലവിൽ നിർമ്മിച്ച, സൂക്ഷ്മമായി രൂപകല്പന ചെയ്ത സമുച്ചയം, പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും എൻഐഎ ഉദ്യോഗസ്ഥർക്ക് മെച്ചപ്പെ ജീവിത അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി സൗകര്യങ്ങൾ ഉൾക്കൊള്ളുന്നു. ഒരു അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, റെസിഡൻഷ്യൽ ക്വാർട്ടേഴ്സ്, ബാരക്കുകൾ, ഒരു കമ്മ്യൂണിറ്റി സെൻ്റർ എന്നിവ സമുച്ചയത്തിൽ ഉൾപ്പെടുന്നു
2012 ഏപ്രിലിൽ സ്ഥാപിതമായ കൊച്ചിയിലെ എൻഐഎ ബ്രാഞ്ച് ഓഫീസിൻ്റെ അധികാര പരിധിയിൽ കേരളവും കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപും ഉൾപ്പെടുന്നു