You are currently viewing അമൃത് ഭാരത്, സൂപ്പർഫാസ്റ്റ് എക്സ്പ്രസുകൾക്ക് ശാസ്താംകോട്ടയിലും ചെങ്ങന്നൂരിലും സ്റ്റോപ്പ് അനുവദിച്ചു

അമൃത് ഭാരത്, സൂപ്പർഫാസ്റ്റ് എക്സ്പ്രസുകൾക്ക് ശാസ്താംകോട്ടയിലും ചെങ്ങന്നൂരിലും സ്റ്റോപ്പ് അനുവദിച്ചു

കൊല്ലം: 16329/30 നാഗർകോവിൽ–മംഗലാപുരം ജംഗ്ഷൻ അമൃത് ഭാരത് എക്സ്പ്രസിന് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലും, 22653/54 തിരുവനന്തപുരം സെൻട്രൽ–ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.

ഇത് സംബന്ധിച്ചുള്ള റെയിൽവേ മന്ത്രിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും ചികിത്സാ ആവശ്യങ്ങൾക്കായി ദീർഘദൂര യാത്ര നടത്തുന്ന സാധാരണക്കാരായ യാത്രക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമായിരിക്കുമെന്ന് എം.പി പറഞ്ഞു.

പുതിയ സ്റ്റോപ്പുകൾ അനുവദിച്ചതോടെ ശാസ്താംകോട്ട, ചെങ്ങന്നൂർ മേഖലകളിലെ യാത്രക്കാർക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രകൾ കൂടുതൽ സൗകര്യപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply