You are currently viewing കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന് 30 കോടി രൂപ കൂടി അനുവദിച്ചു

കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന് 30 കോടി രൂപ കൂടി അനുവദിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

തിരുവനന്തപുരം: കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന് സംസ്ഥാന സർക്കാർ 30 കോടി രൂപ ധനസഹായമായി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. ബോർഡിന്റെ അംഗങ്ങളായ കർഷകത്തൊഴിലാളികൾക്ക് അധിവർഷാനുകൂല്യ വിതരണം നടത്തുന്നതിനായി ഈ തുക വിനിയോഗിക്കാമെന്ന് മന്ത്രി വ്യക്തമാക്കി.

ഇതിനകം ഈ സാമ്പത്തിക വർഷത്തിൽ 30 കോടി രൂപയുടെ ധനസഹായം രണ്ടുതവണയായി നൽകിയിരുന്നു. ഇതിൽ 20 കോടി രൂപ മാച്ചിങ് ഗ്രാന്റായും 10 കോടി രൂപ അധിവർഷാനുകൂല്യ വിതരണത്തിനായുമാണ് വിനിയോഗിച്ചത്.

2020-21 മുതൽ ഇതുവരെ 222 കോടി രൂപ ക്ഷേമനിധി ബോർഡിന് ധനസഹായമായി അനുവദിച്ചിട്ടുണ്ടെന്നും, കർഷകത്തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് സർക്കാർ ഈ സഹായം തുടർന്നും നൽകുകയെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.

Leave a Reply