You are currently viewing തൃശൂർ തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസ്സുകാരി മരിച്ചു

തൃശൂർ തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസ്സുകാരി മരിച്ചു

തൃശൂർ തിരുവില്വാമലയിൽ തിങ്കളാഴ്ച രാത്രി മൊബൈൽ ഫോൺ ഉപയോഗിച്ച് കൊണ്ടിരുന്ന എട്ടുവയസ്സുകാരി ഫോൺ പൊട്ടിത്തെറിച്ച്‌ മരിച്ചൂ

അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മരിച്ചത്. പഴയന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്‌ഫോടനത്തിന് പിന്നിലെ കാരണം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പരിശോധിക്കാൻ ഫോറൻസിക് സംഘം പെൺകുട്ടിയുടെ വസതിയിലെത്തി.

സംഭവം നടക്കുമ്പോൾ ആദിത്യശ്രീയും മുത്തശ്ശിയും വീട്ടിലുണ്ടായിരുന്നു. അമ്മൂമ്മ ഭക്ഷണം എടുക്കാൻ അടുക്കളയിലേക്ക് പോയ സമയത്താണ് ഫോൺ പൊട്ടിത്തെറിച്ചത്.

ബാറ്ററി അമിതമായി ചൂടായതാകാം പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആദിത്യശ്രീയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Leave a Reply