You are currently viewing വിശാഖപട്ടണത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഹരിത ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കാൻ ധാരണാപത്രം ഒപ്പുവച്ചു

വിശാഖപട്ടണത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഹരിത ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കാൻ ധാരണാപത്രം ഒപ്പുവച്ചു

എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡും (എൻജിഇഎൽ) ആന്ധ്രാപ്രദേശ് വ്യവസായ അടിസ്ഥാന സൗകര്യ വികസന കോർപ്പറേഷനും (എപിഐഐസി) തമ്മിൽ ചരിത്രപരമായ ഒരു ധാരണാപത്രം ഒപ്പുവച്ചു. വിശാഖപട്ടണത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ഹരിത ഹൈഡ്രജൻ ഉൽപാദന പ്ലാന്റ് സ്ഥാപിക്കുന്നതിനാണ് ധാരണ. പുതിമടക ഗ്രാമത്തിന് സമീപം ആച്ചുതാപുരം മണ്ഡലിൽ 1,200 ഏക്കർ സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുക.

എൻടിപിസിയുടെ ഹരിത ഊർജ്ജം, ഹരിത ഹൈഡ്രജൻ ലക്ഷ്യങ്ങൾ നേടുന്നതിനൊപ്പം സംസ്ഥാനത്തിന്റെയും കേന്ദ്രസർക്കാരിന്റെയും ഊർജ്ജ മേഖലയിലേക്കുള്ള പരിവർത്തന ശ്രമങ്ങളുമായി യോജിപ്പിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള മുൻനിര സാങ്കേതികവിദ്യകൾക്കുള്ള ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം.ഈ സൗകര്യം,  പ്രവർത്തനക്ഷമമായാൽ, പ്രതിദിനം 1,200 ടൺ ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കും,  .

കൽക്കരി, എണ്ണ എന്നിവ പോലെ പരിസ്ഥിതിക്ക് ദോഷകരമായ  മലിനീകരണം ഉണ്ടാക്കാതെ ജലബാഷ്പം മാത്രം പുറന്തള്ളുന്ന ശുദ്ധ ഊർജ്ജ സ്രോതസ്സാണ് ഹരിത ഹൈഡ്രജൻ. പ്രകൃതിവാതകം, ആണവോർജ്ജം, ജൈവവസ്തുക്കൾ, സൗരോർജ്ജം, കാറ്റാടി എന്നീ  പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്നാണ് ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത്. 

ഹൈഡ്രജനെ അമോണിയ, മെഥനോൾ തുടങ്ങിയ ഗ്രീൻ ഡെറിവേറ്റീവുകളാക്കി മാറ്റുന്നതിനും സഹായിക്കുന്ന ഒരു “ഇൻ്റഗ്രേറ്റഡ് ഗ്രീൻ ഹൈഡ്രജൻ ഹബ്” വികസനം പദ്ധതി വിഭാവനം ചെയ്യുന്നു.  ഹൈഡ്രജനെ കൊണ്ടുപോകുന്നതിനും സംഭരിക്കുന്നതിനും ഈ ഡെറിവേറ്റീവുകൾ നിർണായകമാണ്

ഈ പദ്ധതി നടപ്പാക്കുന്നതോടെ ആന്ധ്രാപ്രദേശ് ഊർജ്ജ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും രാജ്യത്തിന്റെ ഹരിത ഹൈഡ്രജൻ മേഖലയുടെ വികസനത്തിനും വലിയ പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു

Leave a Reply