You are currently viewing രക്തചന്ദനത്തിന്റെ സംരക്ഷണത്തിന് ആന്ധ്രാപ്രദേശിന് ₹39.84 കോടി അനുവദിച്ചു

രക്തചന്ദനത്തിന്റെ സംരക്ഷണത്തിന് ആന്ധ്രാപ്രദേശിന് ₹39.84 കോടി അനുവദിച്ചു

ന്യൂഡൽഹി:കിഴക്കൻ ഘട്ടങ്ങളിൽ മാത്രം കാണപ്പെടുന്ന ദുര്‍ലഭവൃക്ഷമായ രക്തചന്ദന വൃക്ഷത്തെ  സംരക്ഷിക്കാനും സുസ്ഥിരമായി പരിപാലിക്കാനും ആന്ധ്ര പ്രദേശിന് ₹39.84 കോടി അനുവദിച്ചതായി ദേശീയ ജീവവൈവിധ്യ അതോറിറ്റി (എൻ.ബി.എ.) അറിയിച്ചു.

ജീവവൈവിധ്യ നിയമം, 2002 പ്രകാരമുള്ള ആക്‌സസ് ആൻഡ് ബെനഫിറ്റ് ഷെയറിംഗ് (ABS) പദ്ധതിയുടെ ഭാഗമായി നൽകുന്ന ഈ ധനസഹായം, പ്രത്യേകിച്ച് ചൈനയിലേക്കുള്ള കള്ളക്കടത്തിനെ നിയന്ത്രിക്കുക, ആവാസ വ്യവസ്ഥ സംരക്ഷണം എന്നീ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു

ഈ ധനസഹായം നഗോയ പ്രോട്ടോകോൾ പ്രകാരമുള്ള ഇന്ത്യയുടെ പ്രതിബദ്ധതകൾക്കും ഊന്നൽ നൽകുന്നതാണ്. ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റികൾ (BMCs) മുഖേന പ്രാദേശിക സമൂഹങ്ങൾക്ക് സംരക്ഷണവുമായി ബന്ധപ്പെട്ട ഉപജീവന പദ്ധതികളിൽ നേട്ടം ലഭിക്കും.

2014 മുതൽ എബിഎസ് പദ്ധതിയിലൂടെ രാജ്യമെങ്ങും ₹100 കോടിയിലധികം വിതരണം ചെയ്തതായി എൻ.ബി.എ. വ്യക്തമാക്കി.

റെഡ് സാൻഡേഴ്‌സിന്റെ നിലനിൽപ്പിന് ഭീഷണിയായ കള്ളക്കടത്തിനെ ചെറുക്കാനും പരിസ്ഥിതി പുനരുദ്ധാരണ ശ്രമങ്ങളെ ശക്തിപ്പിക്കാനും പുതിയ ധനസഹായം സഹായകരമാകുമെന്ന് സംസ്ഥാന വനംവകുപ്പ് അധികാരികൾ അറിയിച്ചു.

Leave a Reply