ഇൻസ്റ്റഗ്രാമിൽ പ്രശസ്ത നേടിയ മാർക്ക് ലോംഗോയുടെ പ്രിയപ്പെട്ട അണ്ണാൻ പീനട്ട്-നെ ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ഓഫ് എൻവയോൺമെൻ്റൽ കൺസർവേഷൻ (ഡിഇസി) ഉദ്യോഗസ്ഥർ 2024 ഒക്ടോബർ 30-ന് നടത്തിയ റെയ്ഡിൽ കസ്റ്റഡിയിൽ എടുത്തു . സുരക്ഷിതമല്ലാത്ത പാർപ്പിട സാഹചര്യങ്ങളും അനധികൃത വന്യജീവി ഉടമസ്ഥതയും ആരോപിക്കുന്ന അജ്ഞാത പരാതികളുടെ പേരിലാണ് ഡിസി നടപടി എടുത്തത്.
പെട്ടെന്നുള്ള പിടിച്ചെടുക്കലിൽ വിഷമിച്ച ലോംഗോ, പീനട്ട് ദയാവധം ചെയ്യപ്പെടുമോ എന്ന ഭയം പ്രകടിപ്പിച്ചു. അണ്ണാൻ ഇപ്പോൾ എവിടെയാണെന്നോ അതിൻറെ ക്ഷേമത്തെക്കുറിച്ചോ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഞെട്ടിക്കുന്ന സംഭവത്തിന് മറുപടിയായി, പീനട്ടിന്റെ തിരിച്ചുവരവ് ആവശ്യപ്പെടുന്ന ഒരു നിവേദനത്തിൽ 20,000-ത്തോളം ആളുകൾ ഒപ്പിട്ടു. ലോംഗോ ഇപ്പോൾ തൻ്റെ വളർത്തുമൃഗത്തെ നിയമപരമായി നിലനിർത്തുന്നതിന് നിയമ വിദഗ്ധരിൽ നിന്ന് ഉപദേശം തേടി വരികയാണ് .
.