You are currently viewing കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന്‌ സർക്കാർ സഹായമായി 25 കോടി രൂപ കൂടി അനുവദിച്ചു

കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന്‌ സർക്കാർ സഹായമായി 25 കോടി രൂപ കൂടി അനുവദിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന്‌ (കെപിപിഎൽ) സംസ്ഥാന സർക്കാർ 25 കോടി രൂപകൂടി അനുവദിച്ചു. കമ്പനിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള സംസ്ഥാന സർക്കാർ വിഹിതത്തിൽ നിന്നാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.

ഇത് ഉൾപ്പെടെ, ഈ വർഷം ബജറ്റിൽ കമ്പനിയ്ക്കായി വകയിരുത്തിയതിൽ നിന്ന് ബാക്കി നിന്ന 4 കോടി രൂപയും, അധിക ധനാനുമതിയായി 21 കോടി രൂപയുമാണ് ഇപ്പോൾ അനുവദിച്ചത്

മുൻപ് കേന്ദ്രസർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ലിമിറ്റഡ് വിറ്റഴിക്കാൻ തീരുമാനിച്ചതിനെ തുടർന്ന്, സംസ്ഥാനം ടെണ്ടറിൽ പങ്കെടുത്ത് കമ്പനി ഏറ്റെടുത്ത് കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് എന്ന പേരിൽ പുനരുദ്ധരിച്ചു.

നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം 129.89 കോടി രൂപ സംസ്ഥാന സർക്കാർ കമ്പനിയുടെ പുനരുദ്ധാരണത്തിന് നൽകേണ്ടതുണ്ടായിരുന്നു. അതിൽ 106 കോടി രൂപ ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്

Leave a Reply