You are currently viewing ഭൂമിയുടെ വിഖ്യാത ചിത്രം “എർത്രൈസ്” പകർത്തിയ അപ്പോളോ 8 ബഹിരാകാശയാത്രികൻ ബിൽ ആൻഡേഴ്സ് അന്തരിച്ചു
William Anders (Left),"Earthrise" photo (Right)

ഭൂമിയുടെ വിഖ്യാത ചിത്രം “എർത്രൈസ്” പകർത്തിയ അപ്പോളോ 8 ബഹിരാകാശയാത്രികൻ ബിൽ ആൻഡേഴ്സ് അന്തരിച്ചു

  • Post author:
  • Post category:World
  • Post comments:0 Comments

അപ്പോളോ 8 ദൗത്യത്തിനിടെ ലോക ശ്രദ്ധ പിടിച്ച് പറ്റിയ “എർത്രൈസ്” ഫോട്ടോ പകർത്തിയ റിട്ടയേർഡ് എയർഫോഴ്സ് മേജർ ജനറലും ബഹിരാകാശയാത്രികനുമായ ബിൽ ആൻഡേഴ്‌സ് 90 ആം വയസ്സിൽ അന്തരിച്ചതായി നാസ ഒരു പ്രസ്താവനയിൽ അറിയിച്ചു

ആൻഡേഴ്‌സ് 1968 ലെ ചരിത്രപരമായ അപ്പോളോ 8 ദൗത്യത്തിൽ ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്തേക്ക് സഞ്ചരിച്ച് ചന്ദ്രനെ പരിക്രമണം ചെയ്ത ആദ്യത്തെ മൂന്ന് മനുഷ്യരിൽ ഒരാളായിരുന്നു .  നമ്മുടെ ഗ്രഹത്തിൻ്റെ പ്രസിദ്ധ ചിത്രമായ “എർത്രൈസ്” എന്ന്  ഫോട്ടോ പകർത്തിയതിലാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. ബഹിരാകാശത്ത്, ഇതുവരെ എടുത്തതിൽ വച്ച് ഏറ്റവും സ്വാധീനമുള്ള പാരിസ്ഥിതിക ഫോട്ടോഗ്രാഫുകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.



“ഒരു പര്യവേക്ഷകനും ഒരു ബഹിരാകാശയാത്രികനും നൽകാൻ കഴിയുന്ന ഏറ്റവും വിലപെട്ട സമ്മാനങ്ങളിൽ ഒന്നാണ് ബിൽ ആൻഡേഴ്‌സ് മനുഷ്യരാശിക്ക് നൽകിയത്,” നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു.  “അദ്ദേഹത്തിൻ്റെ എർത്ത്‌റൈസ് ചിത്രത്തിലൂടെ ഞങ്ങൾ മുമ്പ് കണ്ടിട്ടില്ലാത്ത വിധത്തിൽ, ബഹിരാകാശത്തിൻ്റെ വിശാലമായ ഇരുട്ടിൽ നീല മാർബിൾ പോലെ തോന്നുന്ന നമ്മുടെ ഗ്രഹത്തെ കാണിച്ചുതന്നു.”

  ആൻഡേഴ്സിൻ്റെ പര്യവേക്ഷണ മനോഭാവവും സേവനത്തിനായുള്ള അദ്ദേഹത്തിൻ്റെ ആജീവനാന്ത സമർപ്പണവും നെൽസൺ എടുത്തുകാണിച്ചു. അദ്ദേഹം  പൈലറ്റ്, എഞ്ചിനീയർ, ബഹിരാകാശ സഞ്ചാരി, ബഹിരാകാശ പര്യവേക്ഷണത്തിനുള്ള അംബാസഡർ എന്ന നിലയിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്

ആൻഡേഴ്സിൻ്റെ പൈതൃകത്തോടുള്ള നാസയുടെ ആഴമായ ആദരവ് പ്രകടിപ്പിച്ചാണ് പ്രസ്താവന അവസാനിപ്പിക്കുന്നത്.  “ആർട്ടെമിസ് പ്രോഗ്രാമിന് കീഴിൽ അമേരിക്ക ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്ക് തിരികെ കൊണ്ടുവരുമ്പോൾ, ഒടുവിൽ ചൊവ്വയിലേക്ക് പോകുമ്പോൾ, ബിൽ ആൻഡേഴ്സിൻ്റെ ഓർമ്മയും പാരമ്പര്യവും ഞങ്ങൾക്കൊപ്പം കൊണ്ടുപോകും,” നെൽസൺ പറഞ്ഞു.  “നമുക്കെല്ലാവർക്കും വേണ്ടി പര്യവേക്ഷണം നടത്തിയ ഒരു മഹാനായ നായകനായി ബിൽ ആൻഡേഴ്‌സ് ഓർമ്മിക്കപ്പെടും.”

Leave a Reply