You are currently viewing ഐഫോൺ 15 പ്രോ മോഡലുകളിൽ ഇന്ത്യയുടെ നാവിക്  നാവിഗേഷൻ സിസ്റ്റം ആപ്പിൾ ഉൾപെടുത്തി.

ഐഫോൺ 15 പ്രോ മോഡലുകളിൽ ഇന്ത്യയുടെ നാവിക് നാവിഗേഷൻ സിസ്റ്റം ആപ്പിൾ ഉൾപെടുത്തി.

ഐഫോൺ 15 പ്രോ മോഡലുകളിൽ ഇന്ത്യയുടെ നാവിക് (NavIC) നാവിഗേഷൻ സിസ്റ്റം ആപ്പിൾ ഉൾപെടുത്തി. അമേരിക്കയുടെ ജിപിഎസിന് ബദൽ ആണ് ഇന്ത്യയുടെ നാവിക്. പക്ഷെ സ്റ്റാൻഡേർഡ് ഐഫോൺ 15 , ഐഫോൺ 15 പ്ലസ് മോഡലുകളിൽ നാവികിന് പിന്തുണ ഉണ്ടാവില്ല

നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ എന്നറിയപ്പെടുന്ന നാവിക്, ഇന്ത്യയുടെ ഐഎസ്ആർഒ വികസിപ്പിച്ചെടുത്തതാണ്, 2018 മുതൽ ഇത് പ്രവർത്തനക്ഷമമാണ്. അര ഡസനിലധികം ഉപഗ്രഹങ്ങളുടെ ശൃംഖല ഉപയോഗിച്ച് ഇത് ഇന്ത്യയിലും സമീപ പ്രദേശങ്ങളിലും കൃത്യമായ സ്ഥാനനിർണ്ണയവും സമയ വിവരങ്ങളും നൽകുന്നു.

ഗതാഗതം (കര, വായു, കടൽ), ലൊക്കേഷൻ അധിഷ്‌ഠിത സേവനങ്ങൾ, വ്യക്തിഗത മൊബിലിറ്റി, റിസോഴ്‌സ് മോണിറ്ററിംഗ്, സർവേയിംഗ്, ശാസ്ത്രീയ ഗവേഷണം, സുരക്ഷാ അലേർട്ടുകൾ എന്നീ സേവനങ്ങൾ നാവിക് നൽകുന്നു

നാവികിന് പിന്തുണ നൽകാൻ ഇന്ത്യ മുമ്പ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ആവശ്യമായ ഹാർഡ്‌വെയർ മാറ്റങ്ങൾ കാരണം ചിലവ് വർദ്ധിക്കുമെന്ന് ചിലർക്ക് ആശങ്കകളുണ്ടായിരുന്നു

ഐഫോൺ 15 പ്രോ മോഡലുകൾ കൂടാതെ ഷവോമി, വൺ പ്ലസ്, റിയൽമി തുടങ്ങി നിരവധി സ്മാർട്ട്‌ഫോൺ ബ്രാൻഡുകളും നാവിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു

Leave a Reply