ആറൻമുള വള്ള സദ്യ കഴിക്കാനും പഞ്ച പാണ്ഡവക്ഷേത്രങ്ങളിൽ ദർശനം നടത്താനും കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ അവസരമൊരുക്കുന്നു.
“മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥാടനം” എന്ന് പേരിട്ടിരിക്കുന്ന ടൂർ പാക്കേജ്, തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലുള്ള വിവിധ ദേവസ്വങ്ങളുടെയും പള്ളിയോട സേവാ സംഘത്തിൻ്റെയും സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്
2024 ജൂലൈ 27 ശനിയാഴ്ച രാവിലെ 5.30 ന് കണ്ണൂരിൽ നിന്ന് യാത്ര പുറപ്പെടുന്നു. വൈക്കം മഹാദേവ ക്ഷേത്രം, കടുത്തുരുത്തി മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, തൃച്ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം എന്നീ നാല് മഹാദേവ ക്ഷേത്രങ്ങൾ ആദ്യ ദിവസം സന്ദർശിക്കുന്നു
രണ്ടാം ദിവസം മഹാഭാരതത്തിലെ അഞ്ച് പാണ്ഡവ സഹോദരന്മാർക്ക് സമർപ്പിച്ചിരിക്കുന്ന പ്രശസ്തമായ പഞ്ച പാണ്ഡവ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനുംവിഭവസമൃദ്ധമായ ആറന്മുള വള്ള സദ്യ ആസ്വദിക്കാനുള്ള അവസരം തീർത്ഥാടകർക്ക് ലഭിക്കും.
2024 ജൂലൈ 29 തിങ്കളാഴ്ച രാവിലെ 6.00 മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്നു റൂം ചാർജും വള്ള സദ്യയും ഉൾപ്പെടെ ഒരാൾക്ക് 3100 രൂപയാണ് ചാർജ്.