ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ പുതിയ പള്ളാത്തുരുത്തി പാലത്തിൻ്റെ ആർച്ച് കോൺക്രീറ്റിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ ജൂലൈ 12 ശനിയാഴ്ച രാവിലെ 10 മണി മുതൽ 13 ഞായറാഴ്ച രാവിലെ ആറ് മണി വരെ എ സി റോഡിലൂടെയുള്ള കെ എസ് ആർ ടി സി ബസ് റൂട്ടുകളിലും മാറ്റമുണ്ടായിരിക്കും.
ആലപ്പുഴ ഭാഗത്തുനിന്ന് ചങ്ങനാശ്ശേരി, കൈനകരി കോലത്ത് ജെട്ടി, തട്ടാശ്ശേരി എന്നീ സ്ഥലങ്ങളിലേക്ക് പോകുന്ന ബസ്സുകൾ കൈതവന കളർകോട് ജംഗ്ഷൻ വഴി വണ്ടാനം എസ് എൻ കവല, ചമ്പക്കുളം വഴി പൂപ്പള്ളി ജംഗ്ഷനിൽ എത്തി ചങ്ങനാശ്ശേരി ക്കും മറ്റുള്ള സ്ഥലങ്ങളിലേക്കും പോകേണ്ടതാണ് എന്ന് കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു.
ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് ആലപ്പുഴയ്ക്ക് വരുന്ന ബസ്സുകൾ എസി റോഡിലെ മങ്കൊമ്പ് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചമ്പക്കുളം, കഞ്ഞിപ്പാടം വഴി എസ് എൻ കവലയിൽ എത്തി ആലപ്പുഴയ്ക്ക് സർവീസ് നടത്തേണ്ടതാണ്.
