ചൂട് കൂടുന്നതും കടൽ മഞ്ഞ് ഉരുകുന്നതും ആർട്ടിക് പ്രദേശത്ത് മൂടൽമഞ്ഞ് വർദ്ധിപ്പിക്കുകയും ട്രാൻസ്-ആർട്ടിക് ഷിപ്പിംഗിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.ഇത് ഷിപ്പിങ്ങ്
കമ്പനികൾക്ക് ചെലവ് വർദ്ധിപ്പിക്കുന്നു.
ആർട്ടിക് പ്രദേശംചൂടാകുകയും കടൽ ലിലെ ഹിമപാളികൾ ഉരുകുകയും ചെയ്യുന്നതിനാൽ, ട്രാൻസ്-ആർട്ടിക് ഷിപ്പിംഗ് വർദ്ധിച്ചു, ഇത് യാത്രാ സമയവും അന്താരാഷ്ട്ര വ്യാപാരത്തിൻ്റെ ചെലവും കുറച്ചു. എന്നിരുന്നാലും, ഐസ് അപ്രത്യക്ഷമാകുമ്പോൾ ആർട്ടിക് സമുദ്രത്തിൽ മൂടൽമഞ്ഞ് വർദ്ധിക്കുകയും ദൃശ്യപരത കുറയ്ക്കുകയും അപകടകരമായ ഹിമപാളികളിൽ തട്ടാതിരിക്കാൻ കപ്പലുകൾ വേഗത കുറയ്ക്കണ്ടിയും വരുമ്പോൾ കാലതാമസമുണ്ടാക്കുകയും ഷിപ്പിങ്ങ്
കമ്പനികൾക്ക് നഷ്ടം ഉണ്ടാകുകയും ചെയ്യുന്നുവെന്ന് ഒരു പുതിയ പഠനം കണ്ടെത്തി,തുടർന്ന് ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്‌സിൽ ഈ പഠനം പ്രസിദ്ധീകരിച്ചു,
ആർട്ടിക് സമുദ്രത്തിലെ മഞ്ഞ് പതിറ്റാണ്ടുകളായി ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് രണ്ട് പുതിയ സമുദ്രപാതകൾക്ക് വഴി തുറന്നു. വടക്ക് പടിഞ്ഞാറൻ സമുദ്രപാതയും, വടക്കൻ സമുദ്രപാതയും. ഇത് കാരണം ഐസ് ബ്രേക്കർ ഇല്ലാത്ത കപ്പലുകൾ പ്പോലും തെക്കോട്ടുള്ള പനാമയും സൂയസ് കനാലുകളും ഒഴിവാക്കുന്നു. എന്നാൽ ഐസ് ഉരുകുമ്പോൾ, തണുത്ത വായു കൂടുതൽ ചൂടുള്ള വെള്ളത്തിലേക്ക് കടന്ന് ചെല്ലുന്നു, കൂടാതെ ആ പുതിയ പാതകളിൽ ചൂടുള്ള നീരാവി മൂടൽമഞ്ഞായി ഘനീഭവിക്കുന്നു. മൂടൽമഞ്ഞുള്ളതും ദൃശ്യപരത കുറഞ്ഞതുമായ വഴികളിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് മറഞ്ഞിരിക്കുന്ന മഞ്ഞുകട്ടകൾ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു.
“ആർട്ടിക്കിലെ ഷിപ്പിംഗിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്, മൂടൽമഞ്ഞ് ഒരു പ്രധാന വെല്ലുവിളി ഉയർത്തും,” ചൈനയിലെ ഓഷ്യൻ യൂണിവേഴ്‌സിറ്റിയിലെ ഫിസിക്കൽ ഓഷ്യാനോഗ്രാഫറും പഠനത്തിന്റെ രചയിതാവുമായ സിയാൻയോ ചെൻ പറഞ്ഞു. “ആർട്ടിക്കിലുടനീളം ഷിപ്പിംഗ് റൂട്ടുകൾ രൂപകൽപ്പന ചെയ്യുമ്പോൾ, മൂടൽമഞ്ഞിന്റെ ആഘാതം പരിഗണിക്കേണ്ടതുണ്ട്.”
ആർട്ടിക് ഷിപ്പിംഗ് റൂട്ടുകളിലെ മൂടൽമഞ്ഞിന്റെ അവസ്ഥയെ കാലാവസ്ഥാ വ്യതിയാനം എങ്ങനെ ബാധിച്ചുവെന്ന് പരിശോധിക്കാനും 21-ാം നൂറ്റാണ്ടിലെ സാഹചര്യങ്ങൾ എങ്ങനെ മാറുമെന്ന് മനസ്സിലാക്കാനും, ഗവേഷകർ 1979 മുതൽ 2018 വരെ ശേഖരിച്ച ആർട്ടിക് മൂടൽമഞ്ഞിനെക്കുറിച്ചുള്ള ഡാറ്റയും കാലാവസ്ഥാ പ്രവചനങ്ങളും ഉപയോഗിച്ചു. കപ്പൽ ഗതാഗതത്തിന് മൂടൽമഞ്ഞ് കുറവുള്ള ഇതര റൂട്ടുകളും ഗവേഷകർ പരിഗണിച്ചൂ.
വടക്കൻ കടൽ പാതയിലെ കപ്പലുകളേക്കാൾ വടക്കുപടിഞ്ഞാറൻ പാത മുറിച്ചുകടക്കുന്ന കപ്പലുകൾക്ക് മൂടൽമഞ്ഞ് നേരിടാൻ സാധ്യതയുണ്ടെന്ന് അവർ കണ്ടെത്തി. പനാമ കനാൽ ഒഴിവാക്കുന്ന വടക്കുപടിഞ്ഞാറൻ പാതയിലെ മൂടൽമഞ്ഞ് കൂടുതലായും സ്ഥിരതയോടെയും കാണപ്പെടുന്നു, അതിനാൽ കപ്പൽയാത്ര സമയം മൂന്ന് ദിവസം വരെ വർദ്ധിക്കാൻ സാധ്യതയുണ്ട്. സൂയസ് കനാൽ ഒഴിവാക്കി, മൂടൽമഞ്ഞ് കുറവായ വടക്കൻ കടൽ റൂട്ടിലെ യാത്രാ സമയം ഒരു ദിവസത്തിൽ കൂടുതൽ അധികമെടുക്കില്ല എന്ന് കണ്ടെത്തി. പഠനമനുസരിച്ച്, കടൽ പാതകൾ ഹിമപാളികൾ കൂടുതൽ ഉള്ള പ്രദേശങ്ങളിൽ നിന്ന് അകന്നുപോയാൽ, രണ്ട് പാതകളിലും മൂടൽമഞ്ഞ് കുറയും.
മൂടൽമഞ്ഞ് ഇതിനകം തന്നെ പുതിയ ആർട്ടിക് കടൽപാതകൾ നേടി തന്ന സമയലാഭം കുറയ്ക്കുന്നു; മൂടൽമഞ്ഞുള്ള ദിവസങ്ങളിൽ ഷിപ്പിംഗ് വേഗത തെളിഞ്ഞ ദിവസങ്ങളേക്കാൾ കുറവാണ്, ചെൻ കണ്ടെത്തി. വലിയ കണ്ടെയ്‌നർ കപ്പലുകളുടെ പ്രതിദിന പ്രവർത്തനച്ചെലവ് സാധാരണയായി $50,000 മുതൽ $150,000 വരെ ആകുമ്പോൾ, മൂടൽമഞ്ഞ് കാരണം ഒന്നിലധികം ദിവസത്തെ കാലതാമസം ട്രാൻസ്-ആർട്ടിക് ഷിപ്പിങ്ങിൻ്റെ ചെലവ് വർദ്ധിപ്പിക്കുന്നു. ഇതിന് പരിഹാരമായി സമുദ്ര പാതകൾ പുനർ ക്രമീകരിച്ചില്ലെങ്കിൽ ഷിപ്പിംഗ് മേഖല പ്രതിസന്ധിയിലാക്കും.