You are currently viewing മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും വരവേൽക്കാനുള്ള ഒരുക്കങ്ങൾ തൃപ്തികരമെന്ന്  അർജൻറീന ടീം മാനേജർ

മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും വരവേൽക്കാനുള്ള ഒരുക്കങ്ങൾ തൃപ്തികരമെന്ന്  അർജൻറീന ടീം മാനേജർ

കൊച്ചി ∶ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും വരവേൽക്കാനുള്ള കേരളത്തിന്റെ ഒരുക്കങ്ങൾ തൃപ്തികരമാണെന്ന് ടീമിന്റെ മാനേജർ ഹെക്ടർ ഡാനിയൽ കബ്രേര വ്യക്തമാക്കി. കൊച്ചിയിലെ സ്റ്റേഡിയവും താമസസൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും അദ്ദേഹം നേരിൽ സന്ദർശിച്ച ശേഷമാണ് പ്രതികരിച്ചത്.
സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹ്മാനുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം മാധ്യമങ്ങളോട് സംസാരിച്ച കബ്രേര, “കേരളത്തിന്റെ ഒരുക്കങ്ങളിൽ സന്തോഷമുണ്ട്” എന്ന് പറഞ്ഞു. കളി നേരിട്ട് കാണാൻ സാധിക്കാത്തവർക്കും മെസ്സിയെ കാണാൻ അവസരം ഒരുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇതിനോടനുബന്ധിച്ച് റോഡ് ഷോ സംഘടിപ്പിക്കാനുള്ള കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply