You are currently viewing കൊല്ലം സിവില്‍ സ്റ്റേഷൻ പരിസരത്ത് പാര്‍ക്കിംഗിനിടെ തര്‍ക്കം; മൂന്നു പേർക്ക് പരിക്ക് , ബാര്‍ അസോസിയേഷന്‍ പ്രതിഷേധിച്ചു

കൊല്ലം സിവില്‍ സ്റ്റേഷൻ പരിസരത്ത് പാര്‍ക്കിംഗിനിടെ തര്‍ക്കം; മൂന്നു പേർക്ക് പരിക്ക് , ബാര്‍ അസോസിയേഷന്‍ പ്രതിഷേധിച്ചു

കൊല്ലം: വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കയ്യാങ്കളിയിലേക്ക് മാറിയ സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. പള്ളിക്കല്‍ സ്വദേശി സിദ്ദിഖ് (36), ബന്ധുവായ കടയ്ക്കല്‍ സ്വദേശി ഷെമീന (33), അഭിഭാഷകന്‍ ഐ.കെ. കൃഷ്ണകുമാര്‍ എന്നിവരാണ് പരിക്കേറ്റത്.

സിദ്ദിഖും ഷെമീനയും കൊല്ലം കലക്ടറേറ്റ് സമുച്ചയത്തിലെ ഗതാഗത വകുപ്പ് ഓഫീസില്‍ പണം അടയ്ക്കാൻ എത്തിയതായിരുന്നു. പണമടച്ച് പുറത്തിറങ്ങിയപ്പോള്‍ തങ്ങളുടെ വാഹനം പുറത്തിറക്കാന്‍ കഴിയാത്തനിലയില്‍ വാഹനം പാര്‍ക്ക് ചെയ്ത അഭിഭാഷകനോട് കാര്‍ മാറ്റിയിടാന്‍ ആവശ്യപെട്ടു. അതിന് തയാറാകാതെ അദ്ദേഹം കോടതിയിലേക്ക് കയറിപോവുകയായിരുന്നെന്ന് സിദ്ദീഖ് പറഞ്ഞു.
തുടർന്ന് വാക്ക് തർക്കത്തിലും കയ്യാങ്കളിയിലേയ്ക്ക് മാറുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിദ്ദിഖും ഷെമീനയും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

അഭിഭാഷകനെ കയ്യേറ്റം ചെയ്തതിനെതിരെ പ്രതിഷേധിച്ച കൊല്ലം ബാര്‍ അസോസിയേഷന്‍ വ്യാഴാഴ്ച കോടതിയിലേതെയുള്ള എല്ലാ നിയമനടപടികളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു.

Leave a Reply