ഷിരൂരിൽ കാണാതായ അർജുൻ്റെ ട്രക്ക് കണ്ടെത്തി. ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിലിൽ ആദ്യം ഷോർട്ട്ലിസ്റ്റ് ചെയ്ത നാല് സ്ഥലങ്ങളിൽ ഒന്നിൽ നിന്നാണ് ട്രക്ക് കണ്ടെത്തിയത് .ലോറിയുടെ കാബിനുള്ളിൽ മൃതദേഹമുണ്ടെന്ന് കണ്ടെത്തിയെങ്കിലും ആരുടെതാണെന്ന് സ്ഥിരീകരണമില്ല. മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും.ലോറി പുഴയുടെ അടിത്തട്ടിൽ നിന്നാണ് കണ്ടെത്തിയത്.ട്രക്ക് പൂർണ്ണമായും ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ഷിരൂരിൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായി 71 ദിവസത്തിനുശേഷമാണ് ലോറി കണ്ടെത്തിയത്. ലോറിയുടമ മനാഫ്, അർജുൻ ഓടിച്ചിരുന്ന ലോറിയാണ് കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ 16നാണ് ഷിരൂരിൽ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശിയായ അർജുനെ കാണാതാകുന്നത്
ജൂലായ് 16-ന് ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ഷിരൂരിലെ നദീതീരത്ത് നിന്ന് ട്രക്ക് ഡ്രൈവറായ അർജുൻ അപ്രത്യക്ഷനായി. കരയിലും വെള്ളത്തിലും 13 ദിവസം തിരച്ചിൽ നടത്തിയിട്ടും അർജുൻ എവിടെയാണെന്ന് ഒരു സൂചനയും ലഭിച്ചില്ല. കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് തിരച്ചിൽ പുനരാരംഭിച്ചത്.