പ്രമുഖ വാണിജ്യ വാഹന നിർമ്മാതാക്കളായ അശോക് ലെയ്‌ലാൻഡ്, മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ (എംഎസ്ആർടിസി) നിന്ന് 2,104 വൈക്കിംഗ് പാസഞ്ചർ ബസുകൾക്കായി ഓർഡർ നേടി. ₹982 കോടി മൂല്യമുള്ള ഓർഡർ ഇന്ത്യയിൽ ഒരു സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഇതുവരെ നൽകിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പൂർണ്ണമായി നിർമ്മിച്ച ബസുകൾക്കുള്ള ഓർഡറാണ്.
വൈക്കിംഗ് ബസുകൾ ഏറ്റവും പുതിയ സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസ് (സിഎംവിആർ) മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കുന്നതും യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും പ്രാധാന്യം നല്കുകയും ചെയ്യുന്നു
15,000 ബസുകളുള്ള എംഎസ്ആർടിസി രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാന ഗതാഗത സ്ഥാപനങ്ങളിലൊന്നാണ്. ഈ ഗണ്യമായ ഓർഡർ അശോക് ലെയ്‌ലാൻഡിനെ എംഎസ്ആർടിസി ഫ്ലീറ്റിലെ പ്രധാന ബസ് വിതരണക്കാരനാക്കുന്നു.
രാജസ്ഥാനിലെ അൽവാർ, തമിഴ്‌നാട്ടിലെ എന്നൂർ എന്നിവിടങ്ങളിലെ അശോക് ലെയ്‌ലാൻഡിൻ്റെ നിർമാണ പ്ലാൻ്റുകളിലാണ് വൈക്കിംഗ് ബസുകളുടെ ഉത്പാദനം നടക്കുക. ഡെലിവറികൾ 2024 ഓഗസ്റ്റിൽ ആരംഭിച്ച് അടുത്ത വർഷം മുഴുവൻ തുടരും.