You are currently viewing നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് പ്രചാരണത്തിന് രമേശ് ചെന്നിത്തല നായകൻ

നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് പ്രചാരണത്തിന് രമേശ് ചെന്നിത്തല നായകൻ

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നോടിയായി കോണ്‍ഗ്രസ് പ്രചാരണത്തിന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നല്‍കും. കോണ്‍ഗ്രസ് പ്രചാരണക്കമ്മിറ്റി ചെയര്‍മാനായി എഐസിസി അദ്ദേഹത്തെ നിയോഗിച്ചതായി പാര്‍ട്ടി നേതൃത്വം അറിയിച്ചു.

അതേസമയം, തെരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കുന്നതിനുള്ള കമ്മിറ്റിയുടെ ചെയര്‍മാനായി ബെന്നി ബഹനാന്‍ എം.പി.യെ നിയോഗിച്ചിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷ് എം.പി.യാണ് കമ്മിറ്റിയുടെ സഹചെയര്‍മാനായി ചുമതലയേല്‍ക്കുന്നത്.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഏകോപിതമായ പ്രചാരണ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനുമുള്ള നീക്കങ്ങളുടെ ഭാഗമായാണ് പുതിയ നിയമനങ്ങള്‍ നടത്തിയത്. കോണ്‍ഗ്രസ് സംഘടനാതല പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തീരുമാനങ്ങള്‍ ഊര്‍ജം പകരുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വിലയിരുത്തുന്നത്.

Leave a Reply