You are currently viewing ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് വൻ ഭീഷണിയാകും: നാസയുടെ മുന്നറിയിപ്പ്

ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് വൻ ഭീഷണിയാകും: നാസയുടെ മുന്നറിയിപ്പ്

  • Post author:
  • Post category:World
  • Post comments:0 Comments

ഇനി വലിയൊരു ഛിന്നഗ്രഹ കൂട്ടിയിടി ഉണ്ടാവുകയാണെങ്കിൽ ഭൂമിക്ക്
നേരത്തെ വിശ്വസിച്ചിരുന്നതിലും കൂടുതൽ അപകടസാധ്യതയുണ്ടാകുമെന്ന് നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷനിലെ (നാസ) ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി.

മേരിലാൻഡിലെ ഗൊദാർഡ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലെ ചീഫ് സയന്റിസ്റ്റ് ജെയിംസ് ഗാർവിന്റേതാണ് ഈ മുന്നറിയിപ്പ്.

ഛിന്ന ഗ്രഹങ്ങൾ പതിഞ്ഞുണ്ടായ ഭൂമിയിലെ നാല് ആഘാത ഗർത്തങ്ങൾ വിശകലനം ചെയ്യുന്നതിനായി അദ്ദേഹവും സംഘവും ഭൂമിയെ നിരീക്ഷിക്കുന്ന നിരവധി ഉപഗ്രഹങ്ങളിൽ നിന്നുള്ള ഡാറ്റ പരിശോധിച്ചു. ഗാർവിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിൽ ഉള്ള ഒരു ദശലക്ഷം വർഷം പഴക്കമുള്ള ഗർത്തങ്ങളുടെ ഉയർന്ന റെസല്യൂഷൻ ഇമേജറി പരിശോധിച്ചു. അവർ പരിശോധിച്ച സ്ഥലങ്ങൾ നിക്കരാഗ്വയിലെ പാന്റസ്മ, ഘാനയിലെ ബോസുംത്വി തടാകം, ബൊളീവിയയിലെ ഇറ്റുറാൾഡെ, കസാക്കിസ്ഥാനിലെ ഷമാൻഷിൻ എന്നിവ ഉൾപ്പെടുന്നു.

അവരുടെ പഠനം ഭൂമിയിൽ പതിക്കുന്ന നിമിഷം അന്തരീക്ഷത്തിന്റെ ഒരു ഭാഗം നശിപ്പിക്കാൻ തക്ക ശക്തിയുള്ള നാല് ഛിന്നഗ്രഹങ്ങൾ കണ്ടെത്തുന്നതിലേക്ക് നയിച്ചു. ഏറ്റവും പുതിയ ഡാറ്റ ശരിയാണെങ്കിൽ, ആഘാതങ്ങൾ ചരിത്രത്തിലെ ഏറ്റവും വലിയ അണുബോംബിനേക്കാൾ 10 മടങ്ങ് ശക്തമായ ഒരു സ്ഫോടനവുമായി താരതമ്യപ്പെടുത്താം .ഇത് വൻതോതിൽ വംശനാശത്തിന് കാരണമാകും.

“ഒരു ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള നാല് സങ്കീർണ്ണമായ ആഘാത ഗർത്തങ്ങളിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു, കൂടുതലും ഉഷ്ണമേഖലാ പ്രദേശങ്ങൾക്കുള്ളിൽ, ” ഗാർവിൻ അവരുടെ കണ്ടെത്തലുകൾ ടെക്സാസിലെ
ചന്ദ്ര-ഗ്രഹ ശാസ്ത്ര കോൺഫറൻസിൽ അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു

ഓരോ 600,000 മുതൽ 700,000 വർഷങ്ങളിലും ഒരിക്കൽ മാത്രം വലിയ ബഹിരാകാശ പാറകൾ ഭൂമിയിൽ പതിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, നാല് ആഘാത ഗർത്തങ്ങളുടെ രൂപീകരണത്തിന് കാരണമായ ഛിന്നഗ്രഹങ്ങൾ “ഭയാനകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്”
ഗാർവിൻ പറഞ്ഞു

ഗാർവിനും സംഘവും പ്ലാനറ്ററി ഡിഫൻസ് റിസർച്ചിന്റെ ഭാഗമായി പഠനം നടത്തിയപ്പോൾ, അവർക്ക് സങ്കൽപ്പിക്കാവുന്നതിലും കൂടുതൽ കണ്ടെത്തി. അവരുടെ കണ്ടെത്തലുകൾ അവർ നോക്കിയ നാല് ആഘാത ഗർത്തങ്ങളുടെ അളവുകളെക്കുറിച്ചുള്ള മുൻ ധാരണകളെ പൊളിച്ചെഴുതി.

പ്രാഥമിക വിശകലനങ്ങൾ അനുസരിച്ച്, നിക്കരാഗ്വയിലെ ഒമ്പത് മൈൽ വീതിയുള്ള പാന്റാസ്മ ഗർത്തം 800,000 വർഷങ്ങൾക്ക് മുമ്പ് 660,000 മെഗാട്ടൺ ആഘാതത്തിൽ ഭൂമിയിലേക്ക് പതിച്ചതിന് ശേഷമാണ് സൃഷ്ടിക്കപ്പെട്ടത്. പുനഃപരിശോധനയിൽ, യഥാർത്ഥ അളവിനേക്കാൾ ഇരട്ടിയിലധികം വലുതാണ് പാന്റസ്മയെന്ന് കണ്ടെത്തി – അതായത് ഏകദേശം 21 മൈൽ കണക്കാക്കപ്പെടുന്നു.

പ്രാഥമിക നിഗമനത്തേക്കാൾ ആഘാതവും കൂടുതൽ ശക്തമായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു, അതായത് 727,000 മെഗാടൺ.നാസ ശാസ്ത്രജ്ഞൻ പറയുന്നതനുസരിച്ച്, “ഗ്രഹത്തിന്റെ അന്തരീക്ഷത്തിന്റെ ഒരു ഭാഗം പൊട്ടിത്തെറിക്കാനും ആഗോളതലത്തിൽ ഇംപാക്ട് ഗ്ലാസുകൾ ചിതറാനും ” ഒരു ഛിന്നഗ്രഹ ആഘാതം മതിയാകും.

കസാക്കിസ്ഥാന്റെ പടിഞ്ഞാറൻ അക്‌ടോബ് മേഖലയിലെ സഹമാൻഷിൻ ഗർത്തം വെറും ഏഴ് മൈൽ വീതിയുള്ളതാണെന്ന് നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ പുതിയ വിശകലനം വെളിപ്പെടുത്തിയത് അതിന്റെ പുറം വരമ്പ് യഥാർത്ഥത്തിൽ 18 മൈൽ ഉണ്ടായിരുന്നു എന്നാണ്, യഥാർത്ഥ അളവിന്റെ ഇരട്ടിയിലധികം.

ബൊളീവിയയുടെ ലാപാസിനു
വടക്ക് ഭാഗത്തുള്ള ഇറ്റുറാൾഡ് ഗർത്തം, (അരോണ ക്രേറ്റർ എന്നും അറിയപ്പെടുന്നു) തുടക്കത്തിൽ ആറ് മൈൽ വീതിയുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഗാർവിനും സഹപ്രവർത്തകരും നടത്തിയ വിശകലനത്തിൽ ഇത് യഥാർത്ഥത്തിൽ മൂന്ന് മടങ്ങ് വലുതാണെന്ന് കണ്ടെത്തി – 18 മൈൽ.

അവസാനമായി, ഘാനയിലെ ബോസുംത്വി തടാകം,( ഇത് യഥാർത്ഥത്തിൽ ഒരു ഗർത്തമായിരുന്നു ) അതിന്റെ യഥാർത്ഥ അളവുകൾ , ഏറ്റവും പുറത്തെ റിം 16 മൈലും അതിന്റെ ഉള്ളിലെ പീക്ക് റിം ആറ് മൈലും ആണെന്ന് അവർ അഭിപ്രായപ്പെട്ടു.

എന്നിരുന്നാലും, ഗാർവിൻ്റെ കണ്ടെത്തലുകളോട് എല്ലാവരും യോജിക്കുന്നില്ല.

“എനിക്ക് സംശയമുണ്ട്. വിശ്വസിക്കുന്നതിനുമുമ്പ് എനിക്ക് ഒരുപാട് കാര്യങ്ങൾ കാണാൻ ആഗ്രഹമുണ്ട്,” കൊളറാഡോയിലെ ബോൾഡറിലെ സൗത്ത് വെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്ലാനറ്ററി ഡൈനാമിസ്റ്റായ ബിൽ ബോട്ട്കെ പറഞ്ഞു

പോളിഷ് അക്കാദമി ഓഫ് സയൻസസിലെ ക്രേറ്റർ ഗവേഷകയായ അന്ന ലോസിയാക്കും ഗാർവിൻ്റെ വാദങ്ങളൊട് യോജിക്കുന്നില്ല . ഗർത്തങ്ങൾ ഛിന്നഗ്രഹങ്ങൾ പതിഞ്ഞുണ്ടായതാണെന്ന അഭിപ്രായത്തെ താൻ സംശയത്തോടെയാണ് കാണുതെന്ന് അവർ പറഞ്ഞു.

Leave a Reply