You are currently viewing വ്യാഴത്തിൽ ജ്യോതിശാസ്ത്രജ്ഞർ പുതിയ അടയാളം കണ്ടെത്തി.

വ്യാഴത്തിൽ ജ്യോതിശാസ്ത്രജ്ഞർ പുതിയ അടയാളം കണ്ടെത്തി.

അമച്വർ ജ്യോതിശാസ്ത്രജ്ഞർ അടുത്തിടെ വ്യാഴത്തിൽ ഒരു പുതിയ ആഘാത അടയാളം കണ്ടെത്തി.  ഓർഗനൈസ്ഡ് ഓട്ടോടെലെസ്‌കോപ്‌സ് ഫോർ സെറൻഡിപിറ്റസ് ഇവന്റ് സർവേ (OASES) പ്രോജക്‌റ്റും പ്ലാനറ്ററി ഒബ്‌സർവേഷൻ ക്യാമറ ഫോർ ഒപ്റ്റിക്കൽ ട്രാൻസിന്റ് സർവേയ്‌സ് (പോങ്കോട്‌സ്) സിസ്റ്റവുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഒരു അക്കൗണ്ട് വ്യാഴത്തിന്റെ അന്തരീക്ഷത്തിൽ അസാധാരണമായ ഒരു ഫ്ലാഷ് കണ്ടെത്തിയതായി എക്‌സിൽ (മുമ്പ് ട്വിറ്റർ)റിപ്പോർട്ട് ചെയ്തു. 

തുടർന്ന് അമേച്വർ ബഹിരാകാശ നിരീക്ഷകൻ കൈകാര്യം ചെയ്യുന്ന മാസ (MASA) പ്ലാനറ്ററി ലോഗ് ഛിന്നഗ്രഹത്തിന്റെ ആഘാതം മൂലം വ്യാഴത്തിൽ നിന്ന് ഉത്ഭവിക്കുന്ന ഒരു ചെറിയ പ്രകാശത്തിൻ്റെ ചിത്രം പങ്കിട്ടു. കൂടാതെ, ഹെനാൻ പ്രവിശ്യയിലെ ഷെങ്‌ഷൗവിൽ നിന്നുള്ള ഒരു സ്വതന്ത്ര ചൈനീസ് അമച്വർ ജ്യോതിശാസ്ത്രജ്ഞൻ വ്യാഴത്തിന്റെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിൽ സമാനമായ ഒരു ഫ്ലാഷ് രേഖപ്പെടുത്തി

സമീപ വർഷങ്ങളിൽ വ്യാഴത്തിലുണ്ടാക്കുന്ന ആഘാതങ്ങൾ നിരീക്ഷിക്കുന്നതിൽ ഒയാസെസ് സജീവമായി ഏർപ്പെട്ടിരുന്നു എന്നത് ശ്രദ്ധേയമാണ്.  മാത്രമല്ല അവരുടെ ട്വിറ്റർ അക്കൗണ്ടിൽ വ്യാഴത്തിലെ ആഘാത നിമിഷത്തിൻ്റെ ഉയർന്ന മിഴിവുള്ള ചിത്രം പോസ്‌റ്റ് ചെയ്‌തു.

വ്യാഴത്തിൻ്റെ ഭീമാകാരമായ ഗുരുത്വാകർഷണ സ്വാധീനവും  ഛിന്നഗ്രഹ വലയത്തിന്റെ സാമീപ്യവും കാരണം പലപ്പോഴും ഭീമൻ ഗ്രഹം ഛിന്നഗ്രഹങ്ങളുമായി കൂട്ടിയിടികൾ നേരിടുന്നു.  1994-ൽ  ധൂമകേതുവായ ഷൂമേക്കർ-ലെവി 9 യുടെ ഭാഗങ്ങൾ വ്യാഴവുമായി കൂട്ടിയിടിച്ചതാണ് ഏറ്റവും അവിസ്മരണീയമായ സംഭവങ്ങളിലൊന്ന്.ഇത് ഗ്രഹത്തിൽ ദൃശ്യമായ അടയാളങ്ങൾ സൃഷ്ടിച്ചു.ഇത് മാസങ്ങളോളം നിലനിൽക്കുകയും ജ്യോതിശാസ്ത്രജ്ഞർ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തു.

ഛിന്നഗ്രഹത്തിൽ നിന്നും ധൂമകേതുക്കളുടെ ഭീഷണികളിൽ നിന്നും  സൗരയൂഥത്തെ സംരക്ഷിക്കുന്നതിൽ ഈ വാതക ഭീമന്റെ പങ്ക് ശ്രദ്ധേയമാണ്.  വ്യാഴവും ശനിയും ഈ ആഘാതങ്ങളെ വഴിതിരിച്ചുവിടുന്നതിനോ ആഗിരണം ചെയ്യുന്നതിനോ ഇടയാക്കുന്നു, അങ്ങനെ  അപകടങ്ങളെ തടയുകയും ഭൂമിയിലെ ജീവനെ നില നിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

Leave a Reply